നവീൻ ബാബുവിൻ്റെ മരണം സിബിഐ വേണ്ടെന്ന് സംസ്ഥാന സർക്കാർ.

കുടുംബത്തിൻ്റെ ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി | നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ വേണ്ടെന്ന് സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ ഹ‍ർ‌ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാ‍ർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നടന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നവീൻ ബാബുവിന്റെ മരണശേഷം അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. കുടുംബത്തിൻ്റെ ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാനും എസ്‌ഐടിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറിന് ഹൈക്കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കാനിരിക്കുകയാണ്.

You might also like

-