സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; സൂര്യാതപമേറ്റ് ഇന്ന് ഒരു മരണം .
കാഠിന്യം അല്‍പ്പം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ശരാശരി താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. സൂര്യാതപമേറ്റ് കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കാഠിന്യം അല്‍പ്പം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ശരാശരി താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 39.7 ഡിഗ്രിസെല്‍ഷ്യസ് ആണ് പാലക്കാട് രേഖപ്പെടുത്തിയത്. കൊല്ലത്ത് 38.7 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
സൂര്യാതപമേറ്റ് കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പട്‌ന സ്വദേശി സുജിത് ബന്ദ് ആണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ വിദ്യാര്‍ത്ഥിക്ക് സൂര്യാതപമേറ്റു. കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കള്‍ വിദ്യാര്‍ത്ഥി സൂരജിനാണ് പൊള്ളലേറ്റത്.
കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഷാജി പി ചാലിയാണ് ഉത്തരവ് നല്‍കിയത്.