കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരതി ഉടൻ കുറ്റപത്രം നടത്തിപ്പിന് സ്പെഷ്യൽ പ്രോസിക്യുട്ടർ
കോട്ടയം ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് ജിതേഷ് ജെ ബാബുവിനെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നുസർക്കാർ നിയമിക്കുകയായിരുന്നു . സൂര്യനെല്ലി കേസിലെ അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന ജിതേഷ് ജെ ബാബു കോട്ടയത്തെ പ്രവീൺ വധക്കേസ്, ഒറിയ ദമ്പതികളുടെ വധക്കേസ് എന്നിവയിൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പാറമ്പുഴ കൂട്ടക്കൊലക്കേസിൽ കോടതി നിർദ്ദേശപ്രകാരം പ്രതിക്കു വേണ്ടിയും ഇദ്ദേഹം ഹാജരായിട്ടുണ്ട്
കോട്ടയം :കന്യാസ്ത്രീയുടെ ലൈകിക പീഡന കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജിതേഷ് ജെ. ബാബു സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിനിയമിച് സർക്കാർ ഉത്തരവായി . ബലാത്സംഘ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ ഏർപ്പെടുത്തിയത് . അന്വേഷണ സംഘം നൽകിയ മൂന്നംഗ പാനലിൽ നിന്ന് കോട്ടയം ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് ജിതേഷ് ജെ ബാബുവിനെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നുസർക്കാർ നിയമിക്കുകയായിരുന്നു . സൂര്യനെല്ലി കേസിലെ അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന ജിതേഷ് ജെ ബാബു കോട്ടയത്തെ പ്രവീൺ വധക്കേസ്, ഒറിയ ദമ്പതികളുടെ വധക്കേസ് എന്നിവയിൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പാറമ്പുഴ കൂട്ടക്കൊലക്കേസിൽ കോടതി നിർദ്ദേശപ്രകാരം പ്രതിക്കു വേണ്ടിയും ഇദ്ദേഹം ഹാജരായിട്ടുണ്ട്.
പ്രോസിക്യൂട്ടർ നിയമം വൈകുന്നതിക്കെതിരെ ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കളും സഹ സംന്യാസിനിമാരും രംഗത്തു വന്നിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് നടന്ന് 109-ാം ദിവസമാണ് കേസിൽ പ്രോസിക്യൂട്ടർ നിയമനം നടക്കുന്നത്. കുറ്റപത്രം നേരത്തെ പൂർത്തിയായെന്നും സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനം വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കതിന് തടസ്സമെന്നും അന്വേഷണ സംഘം അറിയിക്കുകയുണ്ടായി നിയമം നടന്നതോടെ കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു .