മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലായുടെ മകൻ അന്തരിച്ചു
2014 ൽ മൈക്രോ സോഫ്റ്റ് സിഇഒ ചാർജ് ഏറ്റെടുത്ത 54 വയസുള്ള സത്യ അംഗവൈകല്യമുള്ളവരുടെ ജീവിതം എങ്ങനെ ഉദ്ധരിക്കണമെന്ന പഠനത്തിനു കൂടുതൽ സമയം ചെലവഴിച്ചിരുന്നു.
സിയാറ്റിൽ| മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലായുടേയും അനുപമ നാദെല്ലായുടേയും മകൻ സെയ്ൻ നാദെല്ല (26) അന്തരിച്ചു. സെയ്ൻ ജ·നാ സെറിബ്രൽ പാൾസി രോഗത്തിനടിമയായിരുന്നു.. ജീവനക്കാർക്കയച്ച ഇ മെയിൽ സന്ദേശത്തിൽ നാദെല്ലായുടെ കുടുംബത്തിനുവേണ്ടി പ്രാർഥിക്കണമെന്നു മൈക്രോ സോഫ്റ്റ് എക്സിക്യൂട്ടീവ് അഭ്യർഥിച്ചു. സത്യ നാദെല്ലായുടെ ജീവിതത്തിന്റെ വലിയ സ്വാധീനം ചെലുത്തിയിരുന്ന മകൻ സെയ്ൻ അംഗവൈകല്യമുള്ളവരുമായി എങ്ങനെ ഇടപഴകണം എന്നു തന്നെ പഠിപ്പിച്ചതു മകനായിരുന്നുവെന്നു സത്യ പറഞ്ഞു.
2014 ൽ മൈക്രോ സോഫ്റ്റ് സിഇഒ ചാർജ് ഏറ്റെടുത്ത 54 വയസുള്ള സത്യ അംഗവൈകല്യമുള്ളവരുടെ ജീവിതം എങ്ങനെ ഉദ്ധരിക്കണമെന്ന പഠനത്തിനു കൂടുതൽ സമയം ചെലവഴിച്ചിരുന്നു. സെയ്നിനെ ചികിത്സിച്ച സിയാറ്റിൽ ചിൽഡ്രൻസ് സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ബ്രെയ്ൻ റിസെർച്ചിനു സെയ്ൻ നാദെല്ലാ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിരുന്നു.
1957 ഓഗസ്റ്റ് 19ന് ഹൈദരാബാദിൽ ജനിച്ച സത്യ നാദെല്ല മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിംഗിൽ ബാച്ചിലർ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സിൽ നിന്നും എംഎസും, ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും കരസ്ഥമാക്കി. മരിച്ച സെയ്ൻ ഉൾപ്പെടെ മൂന്നു മക്കളാണ്. ഭാര്യ അനുപമ നാദെല്ല. ഏറ്റവും അധികം സ്നേഹം പകർന്ന് നൽകിയ മകന്റെ മരണത്തിൽ അതീവ ദുഃഖിതനാണെന്നു നാദെല്ല പറഞ്ഞു.