“24,000 എന്നത് പിഴ തുകയല്ല, ബോര്‍ഡിെന്റ വലുപ്പമായ 24,000 ചതുരശ്ര സെന്റിമീറ്ററാണ്” വിശദീകരണവുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
24,000 രൂപ പിഴയിട്ടു എന്ന വാര്‍ത്തക്ക് വിശദീകരണവുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
തൃശൂര്‍: നാടക സമിതിയുടെ വാഹനത്തിലെ ബോര്‍ഡ് അളന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 24,000 രൂപ പിഴയിട്ടു എന്ന വാര്‍ത്തക്ക് വിശദീകരണവുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വാര്‍ത്ത വിവാദമായേതാടെയാണിത്. 24,000 എന്നത് പിഴ തുകയല്ല, ബോര്‍ഡിെന്റ വലുപ്പമായ 24,000 ചതുരശ്ര സെന്റി മീറ്ററാെണന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വാര്‍ത്ത സമൂഹ മാധ്യമത്തില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ത്തി. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഗതാഗത മന്ത്രി ഉത്തരവിട്ടു. പു.ക.സ പോലുള്ള സാംസ്കാരിക സംഘടനകള്‍ പ്രതിഷേധിച്ചു. എന്നാല്‍, കാള പെറ്റെന്ന് കേട്ട് കയറെടുത്ത് ചാടിയതുകൊണ്ടാണ് വിവാദമുണ്ടായതെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ചാവക്കാട് ബ്ലാങ്ങാട് നാടകമവതരിപ്പിക്കാന്‍ പോയ ആലുവ അശ്വതി നാടകസമിതിയുടെ വാഹനം ചേറ്റുവ പാലത്തിനു സമീപം തടഞ്ഞ് പരിശോധന നടത്തിയതാണ് സംഭവം. വാഹനത്തിലെ നെയിം ബോര്‍ഡിെന്റ വലുപ്പം കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ 24,000 രൂപ പിഴയിട്ടു എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. നാടകം കളിച്ചാല്‍ സംഘത്തിനു കിട്ടുന്നതാകട്ടെ 26,000 രൂപയും.