സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു.
ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 520 സെന്‍റീമീറ്റര്‍ ഉയർത്തിയിട്ടുണ്ട്
കൊച്ചി : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങല്‍ക്കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. കക്കി-ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 520 സെന്‍റീമീറ്റര്‍ ഉയർത്തിയിട്ടുണ്ട്. ഉടൻ തന്നെ 80 സെന്‍റീമീറ്റര്‍ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകളും 15 സെന്‍റീമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ 5 സെന്‍റീമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്.
IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft
Water Level : 2395.44ft⬆️
Live Storage:1331.759 MCM(91.24%)
Inflow /1 hrs : 0.969MCM
Spill / 1 hrs : Nil
PH Discharge/ 1hrs :0.302MCM
Generation / 1 hrs : 0.450MU
Rainfall : 1.2mm
Alert status : Blue
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി.കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ് കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ഉം മീനച്ചിൽ താലൂക്കിൽ 13ഉം ക്യാമ്പുകൾ തുറന്നു. കോട്ടയം ജില്ലയിൽ വൈദ്യുതി വിതരണം താറുമാറായ അവസ്ഥയിലാണ്.
ഇടുക്കി കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആറ് പേർ മണ്ണിനടിയിലായി. പൂവഞ്ചിയിൽ അഞ്ച് പേരെയും മുക്കുളത്ത് ഒരാളെയുമാണ് കാണാതായത്. ഇടുക്കി പൂവഞ്ചിയിൽ നാല് വീടുകൾ ഒഴുകിപ്പോയി. പതിനേഴ് പേരെ രക്ഷപ്പെടുത്തി. കല്ലുപുരയ്ക്കൽ നസീറിന്റെ കുടുംബമാണ് മണ്ണിനടിയിൽ കുടുങ്ങിയത്.