ഡി കാറ്റഗറിയില്‍ ഷൂട്ടിങ് ട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മിന്നല്‍ മുരളിയുടെ ചിത്രീകരണം മുടങ്ങി
ഷൂട്ടിങ്ങിന് കലക്ടറുടെ പ്രത്യേക അനുമതിയുണ്ടെന്ന് പറഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിങ് തുടങ്ങിയത്. എന്നാല്‍ അനുമതിയില്ലാതെയാണ് ഷൂട്ടിങ് എന്ന് കലക്ടറും പഞ്ചായത്ത് മെമ്പറും വ്യക്തമാക്കി.
തൊടുപുഴ: കുമാരമംഗലം പഞ്ചായത്തില്‍ സിനിമയുടെ ഷൂട്ടിങ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ഡി കാറ്റഗറിയില്‍ ഷൂട്ടിങ് അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം. ഷൂട്ടിങ്ങിന് കലക്ടറുടെ പ്രത്യേക അനുമതിയുണ്ടെന്ന് പറഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിങ് തുടങ്ങിയത്. എന്നാല്‍ അനുമതിയില്ലാതെയാണ് ഷൂട്ടിങ് എന്ന് കലക്ടറും പഞ്ചായത്ത് മെമ്പറും വ്യക്തമാക്കി. പ്രത്യേക അനുമതിയുണ്ടെന്നാണ് പൊലീസ് മാധ്യമങ്ങളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
ഈ പ്രദേശത്ത് കാലൊടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കണ്ടയ്‌മെന്റ് സോണില്‍ വാഹനമോടിച്ചുവെന്ന് പറഞ്ഞ് പൊലീസ് പിഴ ഈടാക്കിയിരുന്നു. ഇവര്‍ ലൈസന്‍സ് തിരിച്ചുവാങ്ങാന്‍ സി.ഐയെ കാണാനെത്തിയപ്പോഴാണ് പൊലീസ് അകമ്പടിയില്‍ ഷൂട്ടിങ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഷൂട്ടിങ് നടക്കുന്നത് ചോദ്യം ചെയ്തതോടെ് നാട്ടുകാരും ഇടപെട്ടു. രംഗം വഷളായതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. അനുമതിയില്ലാതെ ഡി കാറ്റഗറിയില്‍ ഷൂട്ടിങ് നടത്തിയതിന് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 546 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. 4,08,977 ആണ് ആക്ടിവ് കേസുകൾ.മേഘാലയിൽ 558 പുതിയ കേസുകളും, മഹാരാഷ്ട്രയിൽ 6,753 ഉം മധ്യപ്രദേശിൽ 11 ഉം, സിക്കിമിൽ 257 കൊവിഡ് കേസുകളും, കർണാടകയിൽ 1,705 ഉം കേരളത്തിൽ 17,518 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു