​രാഹുൽ ​ഗാന്ധിയേയും കോൺ​ഗ്രസിനെയും പരിഹസിച്ച് ശിവസേന.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് നാണംകെട്ട തോൽവിയാണ് ലഭിച്ചതെന്നും രാഹുൽ ​ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകർഷിക്കുന്നതായിരുന്നില്ലെന്നും ശിവസേന പറഞ്ഞു.

0

മുംബൈ: കോൺ​ഗ്രസ് അധ്യക്ഷൻ ​രാഹുൽ ​ഗാന്ധിയേയും കോൺ​ഗ്രസിനെയും പരിഹസിച്ച് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് നാണംകെട്ട തോൽവിയാണ് ലഭിച്ചതെന്നും രാഹുൽ ​ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകർഷിക്കുന്നതായിരുന്നില്ലെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സമ്നയിലാണ് കോൺ​ഗ്രസിനെതിരെ ശിവസേന വിമർശനമുന്നയിച്ചത്.

‘2014ലെ തെരഞ്ഞെടുപ്പിനേക്കാൾ നാണംകെട്ട തോൽവിയാണ് ഇത്തവണ കോൺ​ഗ്രസിന് നേരിടേണ്ടി വന്നത്. രാഹുൽ ​ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകർഷിക്കുന്നതായിരുന്നില്ല. രാഹുലിന്റെ പ്രസം​ഗങ്ങൾ ജനങ്ങളിൽ മതിപ്പുണ്ടാക്കിയില്ല. രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനകരമായ എന്തെങ്കിലും കാര്യം രാഹുലിന്റെ പ്രസം​ഗങ്ങളിൽ ഉണ്ടായിരുന്നോ?’- സമ്നയിൽ ശിവസേന ചോദിക്കുന്നു.

കോൺ​ഗ്രസിൽ പ്രവർത്തകരല്ല നേതാക്കളാണ് ഉള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിന്നും കോണ്‍ഗ്രസിന്റെ വീക്ഷണം ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നും ശിവസേന കുറ്റപ്പെടുത്തി. പ്രിയങ്ക ​ഗാന്ധിയ്ക്കെതിരെയും ശിവസേന വിമർശനമുന്നയിച്ചു. കഴിഞ്ഞ തവണ ഉത്തർപ്രദേശിൽ കോൺ​ഗ്രസിന് രണ്ട് സീറ്റ് നേടാൻ സാധിച്ചെങ്കിൽ, ഇത്തവണ അത് ഒന്നായി ചുരുങ്ങിയെന്നും ശിവസേന പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുലിനെയും ​പ്രിയങ്കയേയും പ്രശംസിച്ച് ശിവസേന രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നും എന്നാൽ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷമായിരിക്കുമെന്നും ശിവസേന പറഞ്ഞിരുന്നു.

You might also like

-