കേരളത്തിന് അനുവദിച്ച് രണ്ടാം വന്ദേഭാരത് ഈ മാസം 24 മുതൽ ഓടിതുടങ്ങും
കേരളത്തിനു അനുവദിച്ച ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം | കേരളത്തിന് അനുവദിച്ച് രണ്ടാം വന്ദേഭാരത് ഈ മാസം 24 മുതൽ ഓടിതുടങ്ങും. കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സര്‍വീസ് നടത്തുക
കേരളത്തിനു അനുവദിച്ച ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
രാവിലെ ഏഴ് മണിക്ക് കാസ്ർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർകോട് (11.55).കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണസമ്മാനമായാണ് രണ്ടാം വന്ദേഭാരത് നൽകിയത്. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയാണ് പുതിയ വന്ദേഭാരത് എത്തുന്നത്.