രണ്ടാം പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപനം ഇന്ന്
തൊള്ളായിരം വാഗ്ദാനങ്ങളിൽ പലതു നയപ്രഖ്യപനത്തിൽ ഉണ്ടാകുമെന്ന അറിയിക്കുന്നത് വീടില്ലാത്തവർക്ക് മുഴുവൻ വീട്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒന്‍പതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം. ലോക്ഡൗണിൽ നഷ്ടം നേരിടുന്ന മേഖലകൾക്ക് കൈത്താങ്ങാവുന്ന പാക്കേജുകളുണ്ടാവാൻ നയപ്രഖ്യപനത്തിൽ ഉണ്ടാകുമെന്നാണ് സൂചന
സംസ്ഥാനത്ത് സമ്പുർണ ഭാവന പദ്ധതി ഉൾപ്പെടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള തൊള്ളായിരം വാഗ്ദാനങ്ങളിൽ പലതു നയപ്രഖ്യപനത്തിൽ ഉണ്ടാകുമെന്ന അറിയിക്കുന്നത് വീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്‍സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവും. കൊവിഡ് വാക്സീൻ വിതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. ഒരു ഡോസ് പോലും പാഴാക്കാത്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതി ഉന്നയിച്ചേക്കും. ലക്ഷദ്വീപ് വിഷയത്തിലും പരാമർശം ഉണ്ടായേക്കും.