ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം

0

തിരുവനന്ത പുരം: ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം ഇന്ന്. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍‌ നടത്തിയിട്ടുണ്ട്.സൂര്യ പ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക. സൌദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26ലെ ഗ്രഹണം കാണാന്‍ കഴിയുക. കേരളത്തില്‍ കാസര്‍കോട് , വയനാട് കണ്ണൂര്‍ , കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കാണാം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിക്കൂ.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.

സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല ക്ഷേത്രനട ഇന്ന് നാല് മണിക്കൂർ അടച്ചിടും. രാവിലെ ഏഴര മുതൽ പതിനൊന്നര വരെയാണ് നടയടക്കുക. ഈ സമയം ദർശനമുണ്ടാകില്ല.തങ്ക അങ്കിയുമായുള്ള ഘോഷയാത്ര വൈകീട്ട് സന്നിധാനത്തെത്തും . തുടർന്ന് അയ്യപ്പന് അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ ആചാര പൂർവം സ്വീകരിച്ചാണ് തങ്ക അങ്കി സന്നിധാനത്തേക്ക് ആനയിക്കുക. ഈ സമയങ്ങളിലും തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടത്താവളങ്ങളിൽ നിയന്ത്രണം തുടരുകയാണ്. ഇതിലുള്ള അതൃപ്‌തി ദേവസ്വം ബോർഡ് പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. നാളെയാണ് മണ്ഡലപൂജക്ക് ശേഷം നടയടക്കുക. 30 ന് മകരവിളക്ക് പൂജകൾക്കായി നട വീണ്ടും തുറക്കും

You might also like

-