ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാറിന്റെ സംഘടിതആക്രമണം.

റിപ്പോർട്ടർ ടി വി യുടെയും ദേശീയ ചാനലായ റിപ്പബ്ലിക് ടിവിയുടെ വാഹനാം അക്രമികൾ തല്ലിത്തകർത്തു . കാറിനകത്തുണ്ടായിരുന്ന റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയ്ക്ക് നേരെ ആക്രമണം നടത്തിയവര്‍ ഭീഷണിയും ഉയര്‍ത്തി. കലാപഭീതിയുണര്‍ത്തിയ പ്രതിഷേധക്കാര്‍ വാഹനം അടിച്ചുതകര്‍ത്തു.

0

പമ്പ: ശബരിമലയിലേയ്ക്ക് സ്ത്രീകൾ കടക്കുന്നത് തടയാനെത്തിയ പ്രതിഷേധക്കാര്‍ അക്രമ ശക്തരായി പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകകാർക്ക് നേരെ അക്രമം അഴിച്ചുവിട്ടു റിപ്പോർട്ടർ ടി വി യുടെയും ദേശീയ ചാനലായ റിപ്പബ്ലിക് ടിവിയുടെ വാഹനാം അക്രമികൾ തല്ലിത്തകർത്തു .കാറിനകത്തുണ്ടായിരുന്ന റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയ്ക്ക് നേരെ ആക്രമണം നടത്തിയവര്‍ ഭീഷണിയും ഉയര്‍ത്തി. കലാപഭീതിയുണര്‍ത്തിയ പ്രതിഷേധക്കാര്‍ വാഹനം അടിച്ചുതകര്‍ത്തു. മുഖം മറച്ചാണ് പ്രതിഷേധക്കാരില്‍ പലരും ആക്രമണം നടത്തിയത്.

സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാറിന്റെ സംഘടിതആക്രമണം.സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.അക്രമികള്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ട് ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് നേരെയും കയ്യേറ്റശ്രമമുണ്ടായി.ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടറായ സരിതയെ നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിവിടുകയും ചെയ്തു

You might also like

-