സംഘപരിവാർ പ്രത്യയശാസ്ത്രം മണിപ്പൂരിനെ ചുട്ടെരിച്ചു. രാഹുൽ ഗാന്ധി
ഇന്ത്യ മുന്നണിക്കെതിരെ രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ക്വിറ്റ് ഇന്ത്യ എന്നത് മഹാത്മാഗാന്ധി നൽകിയ മുദ്രാവാക്യമാണെന്നും രാജ്യഹിതത്തിനായി ആ മുദ്രാവാക്യം വീണ്ടും ആവശ്യമായിരിക്കുന്നു എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഡൽഹി | മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിക്കെതിരെ ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും രാഹുൽ ചോദിച്ചു.സംഘപരിവാർ പ്രത്യയശാസ്ത്രം മണിപ്പൂരിനെ ചുട്ടെരിച്ചു. ബിജെപിക്കും ആർഎസ്എസിനും അധികാരം മാത്രമാണ് വേണ്ടത്. അധികാരം കിട്ടാൻ വേണ്ടി എന്തും ചെയ്യാം. അധികാരത്തിനുവേണ്ടി അവർ മണിപ്പൂരിനെ ചുട്ടുകൊല്ലും. അവർ രാജ്യം മുഴുവൻ കത്തിക്കും. നാടിന്റെ ദുഃഖവും വേദനയും അവർ കാര്യമാക്കുന്നില്ല എന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ മുന്നണിക്കെതിരെ രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ക്വിറ്റ് ഇന്ത്യ എന്നത് മഹാത്മാഗാന്ധി നൽകിയ മുദ്രാവാക്യമാണെന്നും രാജ്യഹിതത്തിനായി ആ മുദ്രാവാക്യം വീണ്ടും ആവശ്യമായിരിക്കുന്നു എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘അഴിമതി ഇന്ത്യ വിടൂ,കുടുംബവാഴ്ച്ച ഇന്ത്യ വിടൂ,പ്രീണന രാഷ്ട്രീയം ഇന്ത്യ വിടൂ’- രാജസ്ഥാനിലെ പരിപാടിയിൽ മോദി പറഞ്ഞു. രാജസ്ഥാനിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ അഴിമതിക്കാർക്കെതിരെ കടുത്ത നടപടിയെടുക്കും. പ്രതിപക്ഷത്തിന്റെ പേര് പുതിയതാണ്, പക്ഷ പണി പഴയത് തന്നെയാണ്. പേര് മാറ്റി യുപിഎ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണ് ശ്രമം. ഇന്ത്യയെക്കുറിച്ച് ചിന്തയുണ്ടായിരുന്നെങ്കിൽ വിദേശികളോട് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ പറയുമോ? മിന്നാലാക്രമണത്തെയും വ്യോമാക്രമണത്തെയും സംശയിക്കുമായിരുന്നോ? ഗൽവാനിൽ ഇന്ത്യൻ സൈനികരുടെ വീര്യത്തെ അംഗീകരിക്കാതിരിക്കുമോ? ഭാഷയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു എന്നും മോദി പറഞ്ഞു.