ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാര്‍ അജണ്ട വ്യാമോഹം; സമസ്ത പ്രഖ്യാപനം
പൗരത്വ നിയമഭേദഗതിക്കെതിരായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സമ്മേളനത്തിന്റെ സമാപനം
കൊല്ലം :രാജ്യത്തു നിന്നു ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാര്‍ അജണ്ട വ്യാമോഹമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷിക സമാപന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സമാപന സമ്മേളനം.സമസ്തയുടെ പോഷകസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം കൊല്ലത്ത് സമാപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സമ്മേളനത്തിന്റെ സമാപനം. രാജ്യത്തുനിന്ന് ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാര്‍ അജണ്ട വ്യാമോഹമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിജ്ഞയെടുത്തായിരുന്നു സമാപനസമ്മേളനത്തിന്റെ തുടക്കം. പൗരത്വനിയമഭേദഗതിയിലെ പ്രതിഷേധവും ആശങ്കകളും സമ്മേളനത്തില്‍ നിറഞ്ഞു. സമരത്തില്‍ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍ തടസമാകില്ലെന്ന് പ്രതിപക്ഷനേതാവ്. കോണ്‍ഗ്രസ് ഒറ്റക്ക് സമരം ചെയ്യുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനോട് എതിര്‍പ്പില്ലെന്ന് സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. സമസ്തക്ക് കീഴിലെ മദ്രസാധ്യാപകരും പ്രവര്‍ത്തകരുമുള്‍പ്പെടെ പതിനായിരങ്ങളാണ് നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്തത്പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിജ്ഞയെടുത്തായിരുന്നു സമാപനസമ്മേളനത്തിന്റെ തുടക്കം. നിയമത്തിനെതിരായ പ്രതിഷേധവും ആശങ്കകളും സമ്മേളനം മുന്നോട്ട് വെച്ചു.