ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും പൂര്‍ണമായി നിരോധിക്കും
ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും പൂര്‍ണമായി നിരോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് കര്‍ശനമായി പാലിക്കാന്‍ ഒറീസ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ബിഎസ്-4 വാഹനങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കുമെന്ന് ഒറീസ വ്യക്തമാക്കി. പുതുതായി വാഹനങ്ങള്‍ വാങ്ങുന്നവര്‍ ഈ നിയമം ഓര്‍ക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചു. വായു മലിനീകരണം നടത്തുന്ന വാഹനങ്ങളെ നിരോധിക്കുന്നതിനും വാഹന നിര്‍മാതാക്കളെ ഇത്തരം വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്ന് തടയുന്നതിനും വേണ്ടിയാണ് കേന്ദ്രം ഇത്തരമൊരു നയം കൊണ്ടുവന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു