ഇടുക്കിയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ആറ് പേരുടെയും ഫലം നെഗറ്റീവ്

രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും പുതിയ ഫലം നെഗറ്റീവ്

0

ഇടുക്കി: ഇടുക്കി ജില്ലയില്‍ ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും പുതിയ ഫലം നെഗറ്റീവ്. മൈസൂരില്‍ നിന്ന് വന്ന ഏലപ്പാറ യുവാവ്, ഇയാളുടെ അമ്മ, ഇവരില്‍ നിന്നും രോഗം ബാധിച്ച ഏലപ്പാറയിലെ ഡോക്ടര്‍ ഏലപ്പാറയിലെ ആശാവര്‍ക്കര്‍, ചെന്നൈയില്‍ നിന്ന് വന്ന യുവതി, തമിഴ് നാട്ടില്‍ നിന്ന് വന്ന മണിയാറന്‍ കുടി സ്വദേശി എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. അടുത്ത ടെസ്റ്റ് റിസല്‍റ്റും നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം. അതേസമയം റെഡ് സോണില്‍ ഉള്‍പ്പെട്ട ഇടുക്കിയില്‍ അതീവ ജാഗ്രത തുടരുകയാണ്.

You might also like

-