ഗവർണറെ തിരിച്ചു വിളിക്കണം പ്രമേയം കാര്യോപദേശക സമിതി തള്ളി

ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്നത് നിയമത്തിലോ ചട്ടത്തിലോ ഇല്ലെന്ന് മന്ത്രി എ.കെ ബാലൻ ‍. അങ്ങനെയൊരു വിഷയത്തിലെ പ്രമേയം നിയമസഭയില്‍ അനുവദിക്കാനാകില്ലെന്നും ബാലൻ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നത്തെ രൂക്ഷമാക്കി ഭരണസ്തംഭനമുണ്ടാക്കാനില്ലെന്നും നിയമമന്ത്രി പറഞ്ഞു.

0

തിരുവനന്തപുരം: ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് സ്പീക്കർ തള്ളി.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.തീരുമാനത്തിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. വിയോജിപ്പ് തിങ്കളാഴ്ച സഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

അതേസമയം, നോട്ടീസ് ചട്ടപ്രകാരം അല്ലെന്ന് യോഗത്തിൽ നിയമമന്ത്രി എ കെ ബാലൻ പറഞ്ഞു. ഗവർണർ – സർക്കാർ പ്രശ്നം രൂക്ഷമാക്കാൻ അനുവദിക്കില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി.പ്രശ്നം രൂക്ഷമാക്കി ഭരണസ്തംഭനമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രമേയത്തിന്‍റെ ഉള്ളടക്കം സർക്കാർ അംഗീകരിക്കുന്നില്ലെന്നും നിയമമന്ത്രി എ.കെ ബാലൻ വ്യക്തമാക്കി. തമിഴ്നാട് രണ്ടു തവണ ഇത്തരം പ്രമേയം അവതരിപ്പിച്ചിട്ടുണ്ടെന്നും അതിനെ നിയമവിദഗ്ധർ എതിർത്തിട്ടുണ്ടെന്ന് എ. കെ.ബാലൻ പറഞ്ഞു.അതേസമയം
പ്രമേയം പാസാക്കിയാൽ ഗവർണറെ മഹത്വവത്കരിക്കലാകുമെന്ന് എ.കെ ബാലൻ പറഞ്ഞു. എന്നാൽ, അതെങ്ങനെയെന്ന് ചെന്നിത്തലചോദിച്ചു. സർക്കാർ ഗവർണർ ഒത്തു കളിയാണെന്നും ചർച്ചയ്ക്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

You might also like

-