മുന്നാക്ക സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കി
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് തള്ളിയത്.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ആവശ്യത്തെ കോണ്‍ഗ്രസ്സ്, സി.പി.എം, തൃണമൂല്‍, ആര്‍.ജെ.ഡി, ടി.ഡി.പി അടക്കം മിക്ക പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു.
ഡൽഹി : മുന്നാക്ക സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് തള്ളിയത്.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ആവശ്യത്തെ കോണ്‍ഗ്രസ്സ്, സി.പി.എം, തൃണമൂല്‍, ആര്‍.ജെ.ഡി, ടി.ഡി.പി അടക്കം മിക്ക പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു. എന്നാല്‍ ബില്ലിനെ ആശയപരമായി ഇവര്‍ എതിര്‍ത്തില്ല. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും.
രാവിലെ ബില്ല് ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ സമവായമുണ്ടായില്ലെങ്കിലും ഉച്ചയോടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചതോടെയാണ് ബില്ല് പാസാക്കാനുള്ള വഴി തുറന്നത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു