ഐഷ സുൽത്താന നടത്തിയ പരാമർശങ്ങൾ ഗുരുതര സ്വാഭാവമുള്ളത്
ഐഷയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് ലക്ഷദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്
ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഐഷ സുൽത്താന നടത്തിയ പരാമർശങ്ങളെ വിമർശനങ്ങളായി കാണാൻ കഴിയില്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ.ഐഷയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് ലക്ഷദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. പരാമർശങ്ങൾ തികഞ്ഞ ബോധ്യത്തോടെയാണ് എന്നും അന്വേഷണത്തോട് ഐഷ സഹകരിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റർ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
”സർക്കാറിനെതിരെ മാരകവും ശക്തവുമായ വാദമാണ് ഐഷ ഉന്നയിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ബയോവെപൺ ഉപയോഗിച്ചു എന്നാണ് അവർ പറയുന്നത്. ആരോപണം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ മനസ്സിൽ വിഭജനം സൃഷ്ടിക്കുകയാണ് അവർ. സ്‌കൂളിൽ പോകുന്ന കുട്ടികൾ അവരുടെ ആരോപണങ്ങൾ കേട്ടാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിച്ചു നോക്കൂ. സ്വാധീനം ചെലുത്താൻ കഴിയുന്ന നിലയിലുള്ള സംവിധായികയാണ് അവർ. പരാമർശം കുറ്റകരമാണ്. അതിനു ശേഷം അവർ നടത്തിയ വിശദീകരണം കുറ്റത്തെ ഇല്ലാതാക്കുന്നില്ല” – ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.