വീട്ടില്‍ നിന്നും രണ്ടായിരത്തിലധികം ഗര്‍ഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങള്‍

2246 ഗര്‍ഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വില്‍ കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും സെപ്റ്റംബര്‍ 13 വൈകിട്ട് മാധ്യമങ്ങളെ അറിയിച്ചു

0

ഇല്ലിനോയ്ഡ്: കഴിഞ്ഞ വാരം അന്തരിച്ച ഇന്ത്യാന അബോര്‍ഷന്‍ ക്ലിനിക്കിലെ ഡോക്ടര്‍ യുട്രിച്ച് ക്ലോഫറുടെ വീട്ടില്‍ നിന്നും 2246 ഗര്‍ഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വില്‍ കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും സെപ്റ്റംബര്‍ 13 വൈകിട്ട് മാധ്യമങ്ങളെ അറിയിച്ചു.
ഡോക്ടറുടെ മരണശേഷം കുടുംബാംഗങ്ങള്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇടനെ കൊറോണേഴ്‌സ് ഓഫീസില്‍ വിവരം അറിയിച്ചു. ഇവര്‍ വീട്ടില്‍ കണ്ടെത്തിയ ഫോയറ്റല്‍ റിമെയ്ന്‍സ് പിന്നീട് കസ്റ്റഡിയിലെടുത്തി.

ഇന്ത്യാനയിലെ സൗത്ത് ബെന്റ് അബോര്‍ഷന്‍ ക്ലിനിക്കിലാണ് ഡോക്ടര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. 2015 ല്‍ ക്ലിനിക്കിന്റെ ലൈസന്‍സ് നഷ്ടമായതോടെ അടച്ചുപൂട്ടേണ്ടിവന്നു. ഇവിടെ അറിയപ്പെടുന്ന അബോര്‍ഷന്‍ ഡോക്ടര്‍ ആണ് ഇദ്ദേഹം.ഈ ക്ലിനിക്കിനെ കുറിച്ച് ഇന്ത്യാന സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഡോക്ടറുടെ വീട്ടില്‍ ഗര്‍ഭചിദ്രം നടത്തിയതിന് തെളിവൊന്നും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.ഇന്ത്യാന അധികൃതര്‍ ഇതിനെ കുറിച്ച് അന്വേഷിക്കണോ എന്ന് ഇന്ത്യാന ഗവര്‍ണര്‍ എറിക്കിനോട് ചോദിച്ചുവെങ്കിലും പ്രതികരിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു.
ഗര്‍ഭസ്ഥ ശിശുക്കളുടെ കണ്ടുപിടുത്തം ഞങ്ങളെ ഭയവിഹ്വലരാക്കുന്നു. ഇന്ത്യാന റൈറ്റ് റ്റു ലൈഫ് പ്രസിഡന്റ് മൈക്ക് പറഞ്ഞു

You might also like

-