റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ തിരുവന്തപുരത്തെത്തി

രണ്ടു കുട്ടികളടക്കം അഞ്ചംഗ റോഹിന്‍ഗ്യന്‍ കുടുംബം തിരുവനന്തപുരം വിഴിഞ്ഞത്തെത്തി. ഹൈദരാബാദില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇവര്‍ കേരളത്തിലെത്തിയത്.

0

തിരുവനതപുരം :റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലെത്തുമെന്ന റെയില്‍വേ മുന്നറിയിപ്പിനു പിന്നാലെ രണ്ടു കുട്ടികളടക്കം അഞ്ചംഗ റോഹിന്‍ഗ്യന്‍ കുടുംബം തിരുവനന്തപുരം വിഴിഞ്ഞത്തെത്തി. ഹൈദരാബാദില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇവര്‍ കേരളത്തിലെത്തിയത്.

കേരളത്തില്‍ തൊഴില്‍ തേടി എത്തിയതാണ് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസിനോടും വിവരം തേടി.പൊലീസ് കസ്റ്റഡിയിലെടുത്ത അഭയാര്‍ത്ഥികളെ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുള്ളതിനാല്‍ തിരികെ അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തേക്ക് എത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു റോഹിംഗ്യകള്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് എത്തുന്നത്.

You might also like

-