സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണം; പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും രംഗത്തെത്തി

0

സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്റെ വിവാദ പരാമര്‍ശം. ”സ്ത്രീകള്‍ വളരെ കുറച്ച് മാത്രം വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കും. പുരുഷന്മാര്‍ റോബോര്‍ട്ടുകളല്ലല്ലോ. ഇത് സാമാന്യബുദ്ധിയാണ്”-ഇമ്രാന്‍ ഖാന്‍ പറഞ്ഞു.പര്‍ദ്ദ എന്ന ആശയം പ്രലോഭനം ഒഴിവാക്കുന്നതിനാണ്. എന്നാല്‍, എല്ലാവര്‍ക്കും പ്രലോഭനത്തെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയില്ലെന്നും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിരുന്നു.

ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും രംഗത്തെത്തി.ലൈംഗിക അതിക്രമത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ഏറെപ്പേരും അഭിപ്രായപ്പെട്ടു. പാകിസ്ഥാനില്‍ ലൈംഗിക അതിക്രമത്തിന് ഇരയായവരെ മോശപ്പെട്ടവരായി ചിത്രീകരിക്കുന്നത് പ്രധാനമന്ത്രി തുടരുകയാണെന്നും ഇത് നിരാശയുളവാക്കുന്നതായും ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ് സൗത് ഏഷ്യ ലീഗല്‍ അഡൈ്വസര്‍ റീമ ഒമര്‍ ട്വീറ്റ് ചെയ്തു.

You might also like

-