“കട്ടൻ ചായയും പരിപ്പുവടയും” എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു

"കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്."എന്നാണ് ഡി സി അറിയിച്ചിട്ടുള്ളത്

കോട്ടയം | കട്ടൻ ചായയും പരിപ്പുവടയും
എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നതായി ഡി സി സി ബുക്ക് അറിയിച്ചു . ഫേസ് ബുക്കിലൂടെയാണ് ഡി സി ബുക്ക് ഇക്കാര്യം അറിയിച്ചിട്ടുള്ളത് . പുസ്തകം സംബന്ധിച്ചുള്ള വിവാദമായിരിക്കെയാണ് ഡി സി ബുക്ക് കട്ടൻ ചായയും പരിപ്പുവടയും പ്രസിദ്ധികരിക്കയുന്നതു മാറ്റി വാക്കുന്നതായി അറിയിച്ചിട്ടുള്ളത്.പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം ഇപി ജയരാജൻ തള്ളിപറഞ്ഞിരുന്നു. പുറത്തുവന്ന കാര്യങ്ങൾ ഒന്നും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല. ഡിസി ബുക്സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. വാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

“കട്ടൻ ചായയും പരിപ്പുവടയും
എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്.”എന്നാണ് ഡി സി അറിയിച്ചിട്ടുള്ളത് .
ഇന്നലെ വൈകിട്ടോടെ ഇ പി യുടെ ആത്മകഥ “കട്ടൻ ചായയും പരിപ്പുവടയും” പ്രസിദ്ധികരിക്കയുന്നത് സംബന്ധിച്ച അറിയിപ്പ് ഡി സി ബുക്ക് ഫസിബൂകിലൂടെ അറിയിച്ചിരുന്നു .


അതേസമയം പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം തള്ളി പറഞ്ഞ് ഇപി ജയരാജൻ. ആത്മകഥയിലെ ചില വിവരങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. പുറത്ത് വന്നത് പൂർണമായും വ്യാജമാണ്. പല കാര്യങ്ങളും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തെരെഞ്ഞെടുപ്പ് ദിനമായ ഇന്ന് പുറത്തുവന്നതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല. ഡിസി ബുക്സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. വാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്’, ഇ പി ജയരാജന്‍ പറഞ്ഞു.

പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് ഇപി ചോദിക്കുന്നു. ബോധപൂർവം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാൻ കൈമാറിയിട്ടില്ല. ആസൂത്രിതമായ പദ്ധതിയാണെന്ന് ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

You might also like

-