പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ദൗർഭാഗ്യകരം മോഡി
പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജനജീവിതം തടസ്സപ്പെടുത്തരുതെന്നും പൗരത്വ നിയമം ഒരു മതവിശ്വാസിയെയും ബാധിക്കില്ലെന്ന് മോദി വ്യക്തമാക്കി
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമേപ്പാടും നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമ സമരങ്ങൾ ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജനജീവിതം തടസ്സപ്പെടുത്തരുതെന്നും പൗരത്വ നിയമം ഒരു മതവിശ്വാസിയെയും ബാധിക്കില്ലെന്ന് മോദി വ്യക്തമാക്കി. ഇന്ത്യൻ പൗരന് ദോഷകരമായതൊന്നും നിയമത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അഭ്യൂഹങ്ങളിളും കുപ്രചാരണങ്ങളിലും വിശ്വസിക്കരുതെന്നും മോദി.
സമാധാനവും സാഹോദര്യവും പുലർത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് രാജ്യപുരോഗതിക്കായി എല്ലാവരും ഒന്നിക്കേണ്ട സമയമാണെന്നും നിയമപ്രകാരം പാർലമെന്റ് പാസാക്കിയതാണ് പൗരത്വ നിയമമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം പീഡനങ്ങൾ നേരിടുകയും ഇന്ത്യയല്ലാതെ പോകാൻ മറ്റൊരു സ്ഥലവുമില്ലാത്തവർക്കു വേണ്ടിയാണ് ഈ നിയമമെന്നും മോദി പറഞ്ഞു.