വായനാട്ടിൽനിന്നുമുള്ള മനിതിയുടെ രണ്ടാം സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു

വായനാട്ടിൽനിന്നുമുള്ള മനിതി അംഗം അമ്മിണി സഞ്ചരിച്ച വാഹനമാണ് പാലായില്‍ തടഞ്ഞത്

0

പാലാ: സബരിമല ദര്‍ശനത്തിന് പുറപ്പെട്ട മനിതിയുടെ രണ്ടാം സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു. വായനാട്ടിൽനിന്നുമുള്ള മനിതി അംഗം അമ്മിണി സഞ്ചരിച്ച വാഹനമാണ് പാലായില്‍ തടഞ്ഞത്. പൊലീസ് അകമ്പടിയില്‍ ഇവര്‍ പൊന്‍കുന്നത്തേക്ക് പോവുകയാണ്.അതിനിടെ ആദ്യ സംഘത്തെ ഇരുനൂറോളം വരുന്ന പ്രതിഷേധക്കാര്‍ പമ്പയില്‍ ആക്രമിക്കുമെന്ന ഘട്ടത്തില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മനിതി സംഘത്തെ പൊലീസ് പമ്പ സ്റ്റേഷനിലേക്ക് മാറ്റി. ഏഴ് മണിക്കൂറോളമാണ് മനിതി സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞത്.മനിതി സംഘത്തിലെ 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്.

അഞ്ച് മണിക്കൂറിലേറെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്ക് ശേഷം യുവതികളെ പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ മനിത സംഘവുമായി സംസാരിച്ചു. തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലേക്ക് തിരിച്ചത്.വാഹനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മനിതി സംഘത്തിലെ മുതിര്‍ന്ന അംഗം ശെല്‍വിയാണ് പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്ന് പ്രതികരിച്ചത്. ശബരിമല ദര്‍ശനത്തിനായി മടങ്ങി വരുമെന്നും ശെല്‍വി പറഞ്ഞു. യുവതികളും പൊലീസും രണ്ട് രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ വീണ്ടും പൊലീസിന്‍റെ വിശദീകരണം തേടി. എന്നാല്‍ സ്വന്തം തീരുമാനപ്രകാരമാണ് യുവതികള്‍ മടങ്ങിയത് എന്ന് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ആവര്‍ത്തിച്ചു. മനിതി സംഘം മടങ്ങിയെത്തിയാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു

You might also like

-