നടിയെ ആക്രമിച്ചകേസ് പുതിയ സാക്ഷികളെ വിസ്തരിക്കാൻ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചു
കൊച്ചി | നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണ്. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. പുതിയ സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ സാക്ഷി വിസ്താരം ഇത്രയും സമയം കൊണ്ട് പൂർത്തിയാക്കുന്നത് പ്രായോഗികമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പുതിയ സാക്ഷികളിൽ രണ്ടു പേർ അയൽസംസ്ഥാനങ്ങളിൽ ആണുള്ളതെന്നും മറ്റൊരാൾ കൊറോണ ബാധിച്ച് ചികിത്സയിലാണെന്നുമാണ് പ്രോസിക്യൂഷൻ കോഡിതിയെ അറിയിച്ചു .
വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന സർക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് ഇന്നലെ സുപ്രീംകോടതിയിൽ തടസ വാദം ഉന്നയിച്ചിരുന്നു .ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും . ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചു. ജഡ്ജി സ്ഥലംമാറ്റി വിചാരണയില്‍ കാലതാമസം വരുത്തുകയെന്ന ഗൂഢോദ്ദേശവും സർക്കാരിനുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. കേസിൽ ജഡ്ജിയെ മാറ്റണമെന്ന് സർക്കാര്‍ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ദീലീപിന്റെ പുതിയ എതിർ സത്യവാങ്‌മൂലം