പ്രതിപക്ഷത്തോട് വിവേചനം വേണ്ട,നിഷ്പക്ഷതവേണം തെരഞ്ഞെടുപ്പുകമ്മീഷന്‍ നിര്‍ദ്ദേശം
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നകാലത്ത് സംശയിക്കുന്ന തരത്തിലെ സാമ്പത്തിക വിനിയോഗം കണ്ടാല്‍ സംസ്ഥാനത്തെ ചീഫ് ഇലക്ട്രറല്‍ കൃത്യമായി ഓഫീസറെ അറിയിക്കണം. ആദായനികുതിവകുപ്പ് മധ്യപ്രദേശില്‍ ഞായറാഴ്ചയും തമിഴ്‌നാട്,കര്‍ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലും പരിശോധന നടത്തിയിരുന്നു എന്നാലിത് പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമാണ്
ഡൽഹി :വിവേചനപരമായി പെരുമാറരുതെന്നും നിഷ്പക്ഷത പുലര്‍ത്താന്‍ ശ്രദ്ധവയ്ക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്‍്‌റ് വിഭാഗങ്ങളോട് അറിയിക്കാന്‍ ധനമന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ പ്രതിപക്ഷപാര്‍ട്ടികളെ ലക്ഷ്യമിടുന്നതായ പരാതികള്‍ ഉയരുന്നതിനിടെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ.
ഇന്‍കംടാക്‌സ് വകുപ്പ്,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്, റവന്യൂ ഇന്റലിജന്‍സ് ഡയറക്ട്രേറ്റ് എന്നിവയാണ് സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പിന്റെ അന്വേഷണവിഭാഗങ്ങള്‍.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നകാലത്ത് സംശയിക്കുന്ന തരത്തിലെ സാമ്പത്തിക വിനിയോഗം കണ്ടാല്‍ സംസ്ഥാനത്തെ ചീഫ് ഇലക്ട്രറല്‍ കൃത്യമായി ഓഫീസറെ അറിയിക്കണം. ആദായനികുതിവകുപ്പ് മധ്യപ്രദേശില്‍ ഞായറാഴ്ചയും തമിഴ്‌നാട്,കര്‍ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലും പരിശോധന നടത്തിയിരുന്നു എന്നാലിത് പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമാണ്. ബിജെപിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ എവിടെയും വെളിയില്‍ വന്നിട്ടില്ല. എന്നാല്‍ ബിജെപി നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളും തിരഞ്ഞെടുപ്പ് ചട്ടലംഘനവും വ്യാപകമായി പരാതിയായിട്ടുണ്ട്