“ഏതാണ് വലിയ പരിപാടി എന്ന് പറയാനാകാത്തതാണ് ഞങ്ങള്‍ നേരിടുന്ന പ്രശ്‌നം”മുഖ്യമന്ത്രി
ഏതാണ് വലിയ പരിപാടി എന്ന് പറയാനാകാത്തതാണ് ഞങ്ങള്‍ നേരിടുന്ന പ്രശ്‌നം. അതാണ് ഭാസ്‌കരന്‍ മാസ്റ്റര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. ചില മാധ്യമങ്ങള്‍ ഇപ്പോഴും പഴയ രീതി മറന്നിട്ടില്ല. അതാണ് ഒരേരീതിയില്‍ വാര്‍ത്ത വന്നത്. പണ്ട് അവരെ വിളിച്ച പേര് ഇവിടെ പറയുന്നില്ല.'
വയനാട്| മട്ടന്നൂരില്‍ നവ കേരള സദസ്സ് അത്ര വലിയ പരിപാടിയായി തോന്നിയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. പരിപാടി ചെറുതായി പോയെന്ന അഭിപ്രായം ആര്‍ക്കും ഇല്ല. വലിയ പരിപാടികളില്‍ ഒന്നായി അതിനെ കാണുന്നു. ചെറുതായി കണ്ടിട്ടേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.’ഏതാണ് വലിയ പരിപാടി എന്ന് പറയാനാകാത്തതാണ് ഞങ്ങള്‍ നേരിടുന്ന പ്രശ്‌നം. അതാണ് ഭാസ്‌കരന്‍ മാസ്റ്റര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. ചില മാധ്യമങ്ങള്‍ ഇപ്പോഴും പഴയ രീതി മറന്നിട്ടില്ല. അതാണ് ഒരേരീതിയില്‍ വാര്‍ത്ത വന്നത്. പണ്ട് അവരെ വിളിച്ച പേര് ഇവിടെ പറയുന്നില്ല.’ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെയായിരുന്നു മട്ടന്നൂരിലെ പരിപാടിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ‘സൗഹൃദ സംഭാഷണത്തിനിടെ ഭാസ്‌കരന്‍ മാഷ് എന്നോട് ചോദിച്ചു, പരിപാടി എങ്ങനെയുണ്ടെന്ന്? വലിയ പരിപാടി ആണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ പരിപാടികളൊക്കെ കണ്ട് ഇപ്പോള്‍ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എല്ലായിടത്തും ജനങ്ങള്‍ തിങ്ങി നിറയുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മട്ടന്നൂരിലെ നവകേരള സദസ്സില്‍ കൂടുതല്‍ സംസാരിച്ച കെ കെ ശൈലജയേയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. സ്ഥലം എംഎല്‍എയായ കെ കെ ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ശൈലജ കൂടുതല്‍ സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാര്‍ക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.