കൊറോണ സ്ഥിരീകരിച്ച സ്ത്രീ എത്തിയ സ്വകാര്യ ക്ലിനിക് അടച്ചു; നാല് ഡോക്ടർമാർ നിരീക്ഷണത്തിൽ
കൊറോണ സ്ഥിരീകരിച്ച സ്ത്രീ എത്തിയ ക്ലിനിക്കാണ് അടപ്പിച്ചത്
മലപ്പുറം: കൊവിഡ് 19 രോഗിയെത്തിയ മലപ്പുറം ജില്ലയിലെ വണ്ടൂരിലെ സ്വകാര്യ ക്ലിനിക്ക് സര്‍ക്കാര്‍ അടപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച സ്ത്രീ എത്തിയ ക്ലിനിക്കാണ് അടപ്പിച്ചത്. ഇവരെ പരിശോധിച്ച താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്.
രോഗബാധിതര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ട് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.