പ്രധാനമന്ത്രി നാളെ രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജനതാ കര്‍ഫ്യുവും പിന്നാലെ 21 ദിവസത്തെ ലോക്ക് ഡൌണും പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു. 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി നാളെ അവസാനിക്കാനിരിക്കെ എന്താണ് അടുത്ത നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും. ഇനി എന്ത് എന്ന നിര്‍ണായക പ്രഖ്യാപനം ഉണ്ടാകും.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജനതാ കര്‍ഫ്യുവും പിന്നാലെ 21 ദിവസത്തെ ലോക്ക് ഡൌണും പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു. 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി നാളെ അവസാനിക്കാനിരിക്കെ എന്താണ് അടുത്ത നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ലോക്ക് ഡൗൺ രണ്ട് ആഴ്ച കൂടി നീട്ടണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഘട്ടം ഘട്ടമായി മാത്രമേ ലോക്ക് ഡൌണ്‍ നീക്കാവൂ എന്നാണ് കേരളം ആവശ്യപ്പെട്ടത്.