രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളുമായും, സംസ്ഥാന പോലീസ് മേധാവികളുമായും നേരിട്ട് സംവദിക്കുന്നതിനായി പ്രധാനമന്ത്രി മുംബൈയിലെത്തി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വീകരിച്ചു.യോഗത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും സ്വീകരിക്കാനെത്തി.

0

മുംബൈ: രാജ്യത്തെ മുഴുവന്‍ സുരക്ഷാ വിഭാഗങ്ങളുമായും, സംസ്ഥാന പോലീസ് മേധാവികളുമായും നേരിട്ട് സംവദിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി. മഹാരാഷ്ട്രയില്‍ ശിവസേന മഹാസംഖ്യം അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നു എന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.

ഇന്നലെ രാത്രി വൈകി എത്തിയ പ്രധാനമന്ത്രിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വീകരിച്ചു.യോഗത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും സ്വീകരിക്കാനെത്തി.രാജ്യത്തെ പോലീസ് മേധാവികളുടെ യോഗത്തില്‍ ആദ്യമായി ജമ്മുകശ്മീര്‍, ലഡാക്ക് മേഖലയിലെ പുതിയ ചുമതലക്കാരും ആദ്യമായി ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശത്തിന്റെ നിലവിലെ സുരക്ഷാവിവരങ്ങളും അവതരിപ്പിക്കുമെന്നാണറിവ്.

പോലീസ് സേനക്കൊപ്പം എല്ലാ അന്വേഷണ ഏജന്‍സികളുടെ മേധാവികളും സൈന്യത്തിന്റെയും അതിര്‍ത്തിയിലെ പോലീസ് സേനാ വിഭാഗങ്ങളുടെ മേധാവികളും എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി മേധാവി അരവിന്ദ് കുമാര്‍,
പുതുതായി കേന്ദ്ര ആഭ്യന്തര വകുപ്പ് മുഖ്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട വീരപ്പന്‍ വിജയകുമാര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് കേന്ദ്രമാണ് യോഗത്തിന് ആതിഥ്യമരുളുന്നത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലാണ് യോഗം നടന്നത്.

You might also like

-