ദുരഭിമാനകൊല ,കെവിൻ വധക്കേസിലെ പ്രാഥമിക വാദം ഇന്നു തുടരും
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്റെ വീട്ടുകാർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്.
കോട്ടയം : കെവിൻ വധക്കേസിലെ പ്രാഥമിക വാദം ഇന്നു തുടരും. കേസിൽ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു. മുന്നൂറ്റിരണ്ടാം വകുപ്പ് റദ്ദാക്കണമെന്നും, കെവിൻ മുങ്ങിമരിയ്ക്കുകയായിരുന്നെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇത് ശരി വയ്ക്കുന്നുവെന്നും സാനുവിന്‍റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാൻ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ വാദങ്ങളാണ് കോടതി ഇന്ന് കേൾക്കുക. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലിലാണ് കേസ് പരിഗണിക്കുന്നത്. കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ വാദം.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്റെ വീട്ടുകാർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്. കെവിൻ പി. ജോസഫ് ഇതരമതവിഭാഗത്തിൽപെട്ട നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ കേസിലെ ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10-ാം പ്രതി വിഷ്ണു(അപ്പു) എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.
മറ്റു പ്രതികളെ വിട്ടയച്ചു.കെവിൻ പി. ജോസഫ് ഇതരമതവിഭാഗത്തിൽപെട്ട നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം.