ഇന്ത്യക്കെതിരെ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത വിദൂര സാധ്യത ,മദ്രസ വിദ്യാർത്ഥികൾ പ്രതിരോധത്തിന്റെ രണ്ടാം നിര, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

“മദ്രസകളെയോ മദ്രസ വിദ്യാർത്ഥികളെയോ സംബന്ധിച്ചിടത്തോളം, അവർ ഞങ്ങളുടെ പ്രതിരോധത്തിന്റെ രണ്ടാം നിരയാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന യുവാക്കളെ, സമയമാകുമ്പോൾ, 100 ശതമാനം ആവശ്യാനുസരണം ഉപയോഗിക്കും.”

ഇസ്ലാമാബാദ്| ഇന്ത്യക്കെതിരെ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത നിലവിലുണ്ടെങ്കിലും വളരെ വിദൂരമായ സാധ്യതയായി കണക്കാക്കണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ആണവായുധം ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. “നിങ്ങൾ സംസാരിച്ച ഈ കാര്യം (ആണവായുധം) നിലവിലുണ്ട്. പക്ഷേ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാം. നമ്മൾ അതിനെ വളരെ വിദൂരമായ സാധ്യതയായി കണക്കാക്കണം, സമീപകാല സാഹചര്യത്തിൽ നമ്മൾ അതിനെക്കുറിച്ച് ചർച്ച ചെയ്യുക പോലും ചെയ്യരുത്” – ആസിഫ് പറഞ്ഞു. “അത്രയും ഗുരുതരമായ സാചര്യത്തിലേക്ക് എത്തും മുമ്പ് എല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിചാരിക്കുന്നത്. നാഷണൽ കമാൻഡ് അതോറിറ്റിയുടെ ഒരു യോഗവും നടന്നിട്ടില്ല, അത്തരമൊരു യോഗം ഷെഡ്യൂൾ ചെയ്തിട്ടുമില്ല” അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണ് മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാർലമെന്റിൽ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാക് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. “മദ്രസകളെയോ മദ്രസ വിദ്യാർത്ഥികളെയോ സംബന്ധിച്ചിടത്തോളം, അവർ ഞങ്ങളുടെ പ്രതിരോധത്തിന്റെ രണ്ടാം നിരയാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന യുവാക്കളെ, സമയമാകുമ്പോൾ, 100 ശതമാനം ആവശ്യാനുസരണം ഉപയോഗിക്കും.” അദ്ദേഹത്തിന്റെ ഈ പ്രസ്താവനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇന്ത്യ കുറഞ്ഞത് നാല് പാകിസ്ഥാൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിന് ശേഷം ഷെഹ്ബാസ് ഷെരീഫ് നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചുചേർക്കുമെന്ന് പാകിസ്ഥാൻ സൈന്യം പറഞ്ഞതിന് ശേഷമാണ് പ്രതിരോധ മന്ത്രി ഇങ്ങനെ പറയുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. ദിവസങ്ങളായി കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്.

You might also like

-