മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറയിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറി തന്നെയെന്ന് പൊലീസ്.
കഴക്കൂട്ടം ചിറയിന്‍ക്കീഴ് സ്വദേശികള്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. തങ്ങളാണ് തീ വെച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശമ്പളം വെട്ടിക്കുറച്ചതാണ് തീ വെക്കാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. തീപ്പിടുത്തമുണ്ടായ പ്രദേശത്തെ സി.സി.ടി.വി ക്യാമറ പരിശോധിച്ച പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറയിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറി തന്നെയെന്ന് പൊലീസ്. കഴക്കൂട്ടം ചിറയിന്‍ക്കീഴ് സ്വദേശികള്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. തങ്ങളാണ് തീ വെച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശമ്പളം വെട്ടിക്കുറച്ചതാണ് തീ വെക്കാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. തീപ്പിടുത്തമുണ്ടായ പ്രദേശത്തെ സി.സി.ടി.വി ക്യാമറ പരിശോധിച്ച പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടി സമയത്തിന് ശേഷവും ഇവരെ ഫാക്ടറിയില്‍ കണ്ടതാണ് പൊലീസ് സംശയത്തിനിടയാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്നും തീപ്പിടുത്തം തുടങ്ങിയത് ഫാക്ടറിയുടെ ഒന്നാമത്തെ നിലയില്‍ നിന്നാണെന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
പ്ലാസ്റ്റിക് ഫാക്ടറയിലുണ്ടായ തീപ്പിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നായിരുന്നു പ്രാഥമിക നിഗമനം. ഫോറന്‍സിക്, ഫയര്‍ഫോഴ്‌സ് പൊലീസ് എന്നിവരുടെ പരിശോധനയില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്യതു. ഫാക്ടറിയുടെ മൂന്നാം നിലയിലാണ് തീപ്പിടിച്ചതെന്നാണ് ഫാക്ടറി ഉടമയുടെ ആദ്യ വിശദീകരണം. ഇതും ശരിയല്ലെന്ന വിലയിരുത്തലായിരുന്നു അന്വേഷണ സംഘം