കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം ആസൂത്രിത ആക്രമണമെന്ന് പൊലീസ്

ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.ട്രാവൽസിൽ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തർക്കത്തിനിടെ ജോളി ജെയിംസ്, സൂര്യയെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു

0

കൊച്ചി | കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ആയുധവുമായാണ് ജോളി എത്തിയത്. ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകി. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. അൻപതിനായിരം രൂപയാണ് ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്.കഴുത്തുമുറിഞ്ഞ് ചോരവാർന്ന യുവതിയെ അക്രമി ബന്ധിയാക്കി. മരണവെപ്രാളത്തിൽ പുറത്തേക്കോടിയെ യുവതിയെ പ്രതി കസേരയിൽ പിടിച്ചിരുത്തി. അതിനിടെ യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തികളിൽ ഒന്ന് രണ്ടായി ഒടിഞ്ഞു. കഴുത്തുമുറിഞ്ഞ് ശബ്ദം നിലച്ച യുവതി, പിന്നീടുള്ള പ്രതിയുടെ ചോദ്യങ്ങൾക്ക് മറുപടി എഴുതിയാണ് നൽകിയത്. ചോരപ്പാടുള്ള പേപ്പറുകളിൽ ഇത്തരത്തിൽ ഉത്തരങ്ങൾ എഴുതി നൽകിയത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തിരുന്നു

ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.ട്രാവൽസിൽ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തർക്കത്തിനിടെ ജോളി ജെയിംസ്, സൂര്യയെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ സൂര്യ ഇറങ്ങിയോടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂര്യയെ ആശുപത്രിയിലെത്തിക്കുകയും ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം പരുക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.അതേസമയം, പ്രതിയായ ജോളി ജെയിംസിന്റെ മൊഴികൾ തള്ളുന്ന നിലപാടാണ് ട്രാവൽസ് ഉടമ മുഹമ്മദ് അലി സ്വീകരിച്ചത്. ജോളിയിൽനിന്ന് വീസയ്ക്കായി വാങ്ങിയത് 35,400 രൂപ മാത്രമാണെന്ന് ഉടമ പറയുന്നു. വർക് പെർമിറ്റ് റദ്ദാക്കിയതോടെ 2020ൽ അക്കൗണ്ട് മുഖേന പണം തിരികെ നൽകി.

ഇതിനിടെ ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തിൽ മുറിവേൽപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൊടപുഴ സ്വദേശി സൂര്യയെ ആക്രമിച്ചത്. പരിക്കേറ്റ സൂര്യ പ്രാണരക്ഷാർഥം എതിർവശത്തെ ഹോട്ടലിലേക്ക് ഓടിക്കയറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.സൂര്യ ഏതാനും മാസം മുൻപാണു സ്ഥാപനത്തിൽ ജോലിക്കെത്തിയത്. സംസാരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇവരുടെ മൊഴിയെടുക്കാനായിട്ടില്ല. ട്രാവൽസ് ഉടമ മുഹമ്മദ് അലിയുടെ മൊഴിയെടുത്തു. എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ജോളിക്കു പണം നൽകാനില്ലെന്നും വീസ വന്നിട്ടും ജോളി പോകാതിരുന്നതാണെന്നും മുഹമ്മദ് അലി പറയുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

You might also like

-