ബി.ജെ.പി യോഗ സമയത്ത് കടകള്‍ അടച്ചിടരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് പോലീസ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി

പ്രതിഷേധിക്കുന്നത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും നോട്ടീസില്‍ പറയുന്നു

0

തൊടുപുഴ: ബി.ജെ.പി യോഗം നടത്തുന്ന സമയത്ത് കടകള്‍ അടച്ചിടരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് പോലീസ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. തൊടുപുഴ കരിമണ്ണൂരിലാണ് പൊലീസ് നോട്ടീസ് നല്‍കിയത്.അനുമതിയില്ലാതെ കടകള്‍ അടച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇത്തരത്തില്‍ കടകള്‍ അടച്ച്‌ പ്രതിഷേധിക്കുന്നത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും നോട്ടീസില്‍ പറയുന്നു. കരിമണ്ണൂരില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചിരുന്നത്. ബി.ജെ.പി യോഗം നടക്കുന്നിടങ്ങളില്‍ ആളുകള്‍ കടയടച്ച്‌ പ്രതിഷേധിക്കുന്ന രീതി പലയിടത്തും കണ്ടുവരുന്നതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ക്ക് പോലീസിന്റെ നിര്‍ദേശം.
എന്നാല്‍ സംഭവം ചിലര്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയോടെ എല്ലാ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കിയില്ലെന്നും ചിലര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും പറഞ്ഞ് പൊലീസ് തടിതപ്പുകയായിരുന്നു.

You might also like

-