പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയുളളതല്ല പോക്സോ നിയമം കോടതി

'ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനാണ് പോക്‌സോ നിയമം നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ കുട്ടികളുടെ താൽപ്പര്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി കർശനമായ ശിക്ഷാ വ്യവസ്ഥകളും അടങ്ങിയിരിക്കുന്നു. പ്രണയമോ ഉഭയസമ്മത പ്രകാരമോ ആയ ബന്ധത്തിൽ പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കുകയും അവരെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുകയെന്നതല്ല ഇതിന്റെ ലക്ഷ്യം,' ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി.

0

മുംബെെ| പോക്സോ കേസിൽ നിർണായക നിരീക്ഷണവുമായി ബോംബെ ഹെെക്കോടതി. പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയുളളതല്ല പോക്സോ നിയമം എന്ന് ഹെെക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ 22 കരൺ സമർപ്പിച്ച ജാമ്യാപേക്ഷ പരിഹനിക്കുന്നതിനിടയിലാണ്
കോടതിയുടെ നിരീക്ഷണം .ലൈംഗികാതിക്രമങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനാണ് പോക്‌സോ നിയനം നടപ്പാക്കിയതെന്നും പോക്സോ കേസ് ദുരുപയോഗം ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ‘ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനാണ് പോക്‌സോ നിയമം നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ കുട്ടികളുടെ താൽപ്പര്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി കർശനമായ ശിക്ഷാ വ്യവസ്ഥകളും അടങ്ങിയിരിക്കുന്നു. പ്രണയമോ ഉഭയസമ്മത പ്രകാരമോ ആയ ബന്ധത്തിൽ പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കുകയും അവരെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുകയെന്നതല്ല ഇതിന്റെ ലക്ഷ്യം,’ ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി.

ഐപിസി സെക്ഷൻ 363, 376, പോക്‌സോ നിയമം സെക്ഷൻ 4 എന്നിവ പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ 22 കാരന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. യുവാവുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ നടപടി .

You might also like

-