വിമാനം വിമാനം തകർന്നു 176 പേര് മരിച്ച സംഭവത്തിൽ നടപടികളുമായി ഉക്രയിൻ വിമാനം അക്രമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും

176 യാത്രികരുമായി പറന്നുയർന്ന ഉക്രയിൻ വിമാനം തകർത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് യുക്രയിൻ പ്രസിഡന്‍റിന് ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റുഹാനിയുടെ ഉറപ്പ്.

0

കീവ്: 176 യാത്രികരുമായി പറന്നുയർന്ന ഉക്രയിൻ വിമാനം തകർത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് യുക്രയിൻ പ്രസിഡന്‍റിന് ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റുഹാനിയുടെ ഉറപ്പ്. ഉക്രേനിയൻ ഭരണനേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. ‘വിമാന ദുരന്തത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന്’ ഉക്രയിൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കിയ്ക്ക് റുഹാനി ഉറപ്പ് നൽകി. രാജ്യത്തെ സൈനികരുടെ തെറ്റു പിശകു മൂലമുണ്ടായ ദുരന്തത്തിന് ക്ഷമ ചോദിക്കുന്നതായും ഇറാൻ പ്രസിഡന്‍റ് അറിയിച്ചു.ഉക്രെയിൻ വിമാനം വെടിവെച്ചിട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ടെഹ്റാൻ തങ്ങൾക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിച്ചത്. ക്രൂസ് മിസൈലായി തെറ്റിദ്ധരിച്ചതിനെ തുടർന്ന് തങ്ങളുടെ മിസൈൽ ഓപ്പറേറ്റർ ജെറ്റ് വെടിവെച്ചിടുകയായിരുന്നു എന്ന് സമ്മതിക്കുകയായിരുന്നു. തെറ്റ് സമ്മതിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് നീതിയും നഷ്ടപരിഹാരവും ടെഹ്റാൻ ഉറപ്പു വരുത്തണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു.
ഉക്രെയിൻ അന്താരാഷ്ട്ര വിമാനമായ ബോയിംഗ് 737 ബുധനാഴ്ച പുലർച്ചെയാണ് ടേക്ക് ഓഫിനു ശേഷം ഒരു വയലിലേക്കു തകർന്നു വീണത്. യുഎസ് ആക്രമണത്തിൽ കമാൻഡർ ഖാസിം സുലൈമാനിയെ കൊന്നതിന് പ്രതികാരമായി ഇറാഖിലെ അമേരിക്കൻ സൈനികരെ പാർപ്പിക്കുന്ന താവളങ്ങളിൽ ടെഹ്‌റാൻ മിസൈലുകൾ വിക്ഷേപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു വിമാനം തകർന്നത്

അതേസമയം, വിമാനാപകടത്തിൽ കൊല്ലപ്പെട്ട 11 ഉക്രയിൻകാരുടെ മൃതദേഹങ്ങൾ ജനുവരി 19നകം സ്വദേശത്തേക്ക് അയയ്ക്കണമെന്ന് ഉക്രെയിൻ പ്രസിഡന്‍റ് ഇറാനിനോട് ആവശ്യപ്പെട്ടു. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക ഉക്രെയിൻ നയതന്ത്ര പ്രതിനിധികൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആ വിഷയത്തിൽ ഇറാൻ ഉക്രെയിനോട് ചേർന്നു നിൽക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.

You might also like

-