പമ്പയിൽ നിന്ന് ഉച്ച മുതല്‍ തീര്‍ഥാടകരെ കടത്തിവിടും എരുമേലിയിൽ തീര്‍ത്ഥാടകരുടെ പ്രതിഷേധം

എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള റോഡ് പൂര്‍ണമായും ഉപരോധിച്ചാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളത്ത് നിന്നുള്ള അയ്യപ്പഭക്തരും ഹിന്ദുസംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്. ചിത്തിര ആട്ടത്തിരുനാളിനു ശബരിമല നട ഇന്നു തുറക്കും

0

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീർത്ഥാടകർ ഏരുമേലിയിൽ എത്തിത്തുടങ്ങി.  എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള റോഡ് പൂര്‍ണമായും ഉപരോധിച്ചാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളത്ത് നിന്നുള്ള അയ്യപ്പഭക്തരും ഹിന്ദുസംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്. ചിത്തിര ആട്ടത്തിരുനാളിനു ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ തണ്ടര്‍ ബോള്‍ട്‌സും ദ്രുതകര്‍മസേനയും 100 വനിതകളും ഉള്‍പ്പെടെ 2300 പൊലീസുകാരെയാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്.

ഇന്നും നാളെയും തിരിച്ചറിയല്‍കാര്‍ഡില്ലാത്തവരെ നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല. തീര്‍ഥാടകര്‍ അല്ലാത്തവരെയും നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെ മാത്രമെ പമ്പയിലേക്ക് കടത്തിവിടൂ. ഇരുമുടിക്കെട്ടില്ലാത്തവരെ തടയില്ലെന്നും പൊലീസ് വ്യക്തമാക്കി.

തുലാമാസ പൂജയോടനുബന്ധിച്ചുണ്ടായ സംഘര്‍ങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ സന്നിധാനത്ത് എത്തുന്നത് തടയാന്‍ മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന അത്യാധുനിക കാമറകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ നേരിടുന്നതിനായി ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനങ്ങളും നിലയ്ക്കലും പമ്പയിലും വിന്യസിച്ചിട്ടുണ്ട്.

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ശനിയാഴ്ച എത്തിയ തീര്‍ഥാടകരെ പമ്പയിലേക്ക് കടത്തി വിട്ടിട്ടില്ല. ഇവര്‍ ഇപ്പോള്‍ നിലയ്ക്കലില്‍ തങ്ങുകയാണ്. പമ്പയിലും സന്നിധാനത്തും എത്തേണ്ട ജീവനക്കാരെയും കടയുടമകളെയും മാത്രമാണ് കടത്തിവിട്ടിരിക്കുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് മാധ്യമങ്ങളെയും പമ്പയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. ഉച്ചയോടെ മാത്രമെ ഇവരെ സന്നിധാനത്തേക്ക് കടത്തിവിടൂ.

ഇതിനിടെ പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയ എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥിനെ നിലയ്ക്കലില്‍നിന്നും പൊലീസ് മടക്കി അയച്ചു. പമ്പയ്ക്ക് സമീപമുള്ള അട്ടത്തോട് പ്രദേശത്ത് താമസിക്കുന്നവരെയും തിരിച്ചറിയല്‍ കാര്‍ഡില്ലാതെ നിലയ്ക്കലില്‍ നിന്ന് കടത്തി വിടില്ല.

You might also like

-