ദിലീപ് അടക്കമുള്ളവരുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

രാവിലെ ദിലീപിന്‍റെ അഭിഭാഷകർ ഫോണുകൾ കോടതിയിൽ ഹാജരാക്കും. ദിലീപ് വിവിധ കാലയളവില്‍ ഉപയോഗിച്ച ഫോണുകള്‍ നല്‍കാനായിരുന്നു ആവശ്യം. ദിലീപിന്‍റെ മൂന്നു ഫോണും. സഹോദരന്‍ അനൂപിന്‍റെ രണ്ടു ഫോണും ബന്ധു അപ്പുവിന്‍റെ ഒരു ഫോണുമാണ് ഹാജരാക്കേണ്ടത്. ദിലീപിനെ കൂടാതെ അനൂപ് ,സുരാജ്, അപ്പു, ബൈജു എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്ന്നു.ദീലീപിനെതിരെ വധഗൂഢാലോചനാക്കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഫോറൻസിക് പരിശോധനക്ക് മുബൈയിലെ സ്വകാര്യ ലാബിൽ നൽകിയ ദിലീപിന്‍റെ രണ്ട് ഫോണുകൾ ഇന്നലെ കൊച്ചിയിലെത്തിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് രാവിലെ 10.15ന് പ്രതികളുടെ ഫോണുകൾ ഹൈക്കോടതി രജിസ്റ്റാർ ജനറലിന് കൈമാറാനാണ് ജസ്റ്റിസ് .പി ഗോപിനാഥ് നിർദേശിച്ചിട്ടുള്ളത്. ഇതേ തുടർന്നാണ് സ്വകാര ലാബിലേക്കയച്ചിരുന്ന ദിലീപിന്‍റെ രണ്ട് ഫോണുകൾ തിരികെ കൊച്ചിയിലെത്തിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ട ആറു ഫോണുകളിൽ 4 ഫോണുകൾ പരിശോധനക്കയച്ചിരുന്നില്ല. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടി പ്രതികളോടും നിർദേശിച്ചിരിക്കുന്നത്. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടത്. ദിലീപ് തന്നെ സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും ഉച്ചയ്ക്ക് 1.45 ന് സിംഗിൾ ബെഞ്ച് പരിഗണിക്കും.

രാവിലെ ദിലീപിന്‍റെ അഭിഭാഷകർ ഫോണുകൾ കോടതിയിൽ ഹാജരാക്കും. ദിലീപ് വിവിധ കാലയളവില്‍ ഉപയോഗിച്ച ഫോണുകള്‍ നല്‍കാനായിരുന്നു ആവശ്യം. ദിലീപിന്‍റെ മൂന്നു ഫോണും. സഹോദരന്‍ അനൂപിന്‍റെ രണ്ടു ഫോണും ബന്ധു അപ്പുവിന്‍റെ ഒരു ഫോണുമാണ് ഹാജരാക്കേണ്ടത്. ദിലീപിനെ കൂടാതെ അനൂപ് ,സുരാജ്, അപ്പു, ബൈജു എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.

മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. അം​ഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ണമായും നിലച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്. നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ നടനും എംഎൽഎയുമായ ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു നൽകിയ കേസിൽ, ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നായിരുന്നു പ്രദീപിന്റെ ഭീഷണി. ലോക്കല്‍ പൊലീസ് കൃത്യമായി അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹര്‍ജിയില്‍ വിപിൻ ലാൽ കുറ്റപ്പെടുത്തുന്നു. കോട്ടയം ക്രൈംബ്രാ‍ഞ്ച് യൂണിറ്റിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല

You might also like

-