മഹാരാഷ്ട്ര ശിവസേന വിമതപക്ഷത്തിന്റെ ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും
മുംബൈയിൽ എത്തി വിശ്യാസ വോട്ടെടുപ്പ് നേരിടാൻ തയ്യാറെന്ന് വിമത പക്ഷം. വിമതർക്കെതിരെ താക്കറെ പക്ഷവും ഇന്ന് കോടതിയെ സമീപിക്കും.16 വിമത എംഎൽഎ മാർക്കെതിരായ ഡെപ്യൂട്ടി സ്പീക്കർ നർ ഹരി സിർവാളിന്റെ അയോഗ്യത നോട്ടീസ്, അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി നിയമിച്ച തീരുമാനം എന്നിവ ചോദ്യം ചെയ്തുള്ള ശിവസേന വിമത പക്ഷത്തിന്റെ രണ്ട് ഹർജികളാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്
മുംബൈ | മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി ഇന്ന് സുപ്രീംകോടതിയില്‍. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തും. ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയും ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ പതിനഞ്ച് വിമത എംഎല്‍എമാർ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേൾക്കുക. രാവിലെ പത്തരയോടെ കേസ് പരിഗണിക്കും. ശിവസേനയിലെ മൂന്നിൽ രണ്ട് എംഎല്‍എമാരുടെ പിന്തുണ ഉള്ള തന്നെ നിയമസഭ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കിയ നടപടി തെറ്റാണെന്നും ഹര്‍ജിയിലുണ്ട്. അവിശ്വാസ പ്രമേയത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ അയോഗ്യത അപേക്ഷയില്‍ തീരുമാനമെടുക്കരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക
മുംബൈയിൽ എത്തി വിശ്യാസ വോട്ടെടുപ്പ് നേരിടാൻ തയ്യാറെന്ന് വിമത പക്ഷം. വിമതർക്കെതിരെ താക്കറെ പക്ഷവും ഇന്ന് കോടതിയെ സമീപിക്കും.16 വിമത എംഎൽഎ മാർക്കെതിരായ ഡെപ്യൂട്ടി സ്പീക്കർ നർ ഹരി സിർവാളിന്റെ അയോഗ്യത നോട്ടീസ്, അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി നിയമിച്ച തീരുമാനം എന്നിവ ചോദ്യം ചെയ്തുള്ള ശിവസേന വിമത പക്ഷത്തിന്റെ രണ്ട് ഹർജികളാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്.
വിമത ഗ്രൂപ്പിന് അംഗീകാരം ലഭിക്കാനായി കാത്ത് നിൽക്കുകയാണെന്നും, മഹാരാഷ്ട്രയിൽ എത്തി വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തയ്യാറാണെന്നും വിമത നേതാവ് ദീപക് കേസാർകർ പറഞ്ഞു.നാല് ദിവസത്തിനകം തീരുമാനം ഉണ്ടക്കയുമെന്നും വിമത ക്യാമ്പ് വ്യക്തമാക്കി.ദാവൂദ് ഇബ്രാഹിമിനെ പിന്തുണക്കുന്നത് ബാൽ തക്കറെയുടെ ആദർശം അല്ലെന്നും, ബാൽ താക്കറെയുടെ ആദർശങ്ങൾക്കായി മറിക്കാനും തയ്യാറാണെന്നും ഏക് നാഥ് ഷിൻഡെ പറഞ്ഞു.
വിമത നേതാക്കൾ ആത്മാവ് മരിച്ച മൃതദേഹങ്ങൾ മാത്രമെന്നും, നിയമ സഭയിൽ വച്ചു അവരുടെ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന പരാമർശത്തിൽ പ്രതിഷേധിച്ച് ഏക് നാഥ് ഷിൻഡെയെ അനുകൂലിക്കുന്ന ശിവസേന പ്രവർത്തകർ സഞ്ചയ് റൗത്തിന്റ കോലം കത്തിച്ചു.
അതേസമയം വിമതർക്കെതിരായ നിയമനടപടികൾ ഉദ്ധവ് താക്കറെ ആരംഭിച്ചു.കഴിഞ്ഞ മെയ് മാസത്തിൽ തന്നെ ഏക് നാഥ് ഷിൻഡെ യോട് മുഖ്യമന്ത്രി യാകാന് ഉദ്ധവ് തക്കാറെ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ അപ്പോൾ നാടകം കളിച്ച ഷിൻഡെ ഉദ്ധവ് അസുഖ ബാധിതനായ അവസരം മുതലെടുക്കുകയായിരുന്നെന്നും ആദിത്യ താക്കറെ ആരോപിച്ചു.വിമത എംഎൽഎ മാർക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഒരുക്കാൻ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലക്ക് കത്തയച്ചു. ഏക് നാഥ് ഷിൻഡെ യുടെ മകൻ ശ്രീകാന്ത് ഷിൻഡെ യുടെ ഓഫീസ് ആക്രമിച്ച 7 ശിവസേന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു