ശബരിമല യുവതി പ്രവേശനം പിള്ളക്കെതിരായ ഹർജി ഇന്ന് പരിഹണിക്കും

ഇത്‌ കലാപം നടത്താൻ അണികളെ പ്രേരിപ്പിക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു പോരാട്ടം എന്നത് കൊണ്ട് പൂമാലയോ ബിരിയാണിയോ കൊടുക്കണമെന്ന് അല്ല ഉദ്ദേശിച്ചതെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു.

0

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് വാദം തുടരും. കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ മല കയറാതിരിക്കാൻ പോരാട്ടം നടത്തണം എന്നായിരുന്നു ശ്രീധരൻപിളളയുടെ പ്രസംഗം. ഇത്‌ കലാപം നടത്താൻ അണികളെ പ്രേരിപ്പിക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു പോരാട്ടം എന്നത് കൊണ്ട് പൂമാലയോ ബിരിയാണിയോ കൊടുക്കണമെന്ന് അല്ല ഉദ്ദേശിച്ചതെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം തന്റെ പ്രസംഗം പൂർണമായും കേൾക്കാതെയാണ് പൊലീസ് കേസ് എടുത്തതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാദം. ശബരിമലയില്‍ പാസ് ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയും പാസ് ഓണ്‍ലൈനിലാക്കണമെന്ന ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.

You might also like

-