ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് പാന്‍ കടകള്‍ സീല്‍ ചെയ്ത് പൂട്ടി
ദില്ലി: ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് ഗുജറാത്തില്‍ വലിയ ഒരുക്കങ്ങളും മോഡിപ്പിടിപ്പിക്കലും നടക്കുകയാണ്.ഒരുക്കങ്ങളുടെ ഭാഗമായി ചേരികള്‍ മറച്ചുള്ള മതില്‍ നിര്‍മാണം ഇതിനോടകം വിവാദമായിരുന്നു. സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപമുള്ള പാന്‍ കടകള്‍ സീല്‍ ചെയ്ത് പൂട്ടിയിരിക്കുകയാണ് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വകുപ്പ്. മൂന്നരമണിക്കൂര്‍ മാത്രം ഗുജറാത്തില്‍ ചെലവഴിക്കുന്ന ട്രംപിന് വേണ്ടി നൂറുകോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. മിനിറ്റില്‍ 55 ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.