എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടി, കുറ്റക്കാരനാണെങ്കിൽ പുറത്താക്കും

തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

0

തിരുവനന്തപുരം |ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആക്ഷേപവുമായി പരാതിക്കാരി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കേസെടുത്ത ശേഷം കൂടുതൽ കാര്യങ്ങള്‍ പുറത്തു പറയുമെന്നും യുവതി പറയുന്നു.എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി കേസ് സത്യസന്ധമെന്ന് പരാതിക്കാരി. പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായി. തന്നെ കോവളത്ത് വച്ച് എം എല്‍ എ മര്‍ദ്ദിച്ചു. കോവളത്തിലെ അതിക്രമത്തില്‍ ദൃക്‌സാക്ഷി ഉണ്ടായിരുന്നുവെന്നും പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ കൂടുകയും, അവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോള്‍ കൂടെ ഉള്ളത് ഭാര്യ യാണെന്ന് എം എല്‍ എ പറഞ്ഞു. തന്നെ മര്‍ദ്ദിക്കുമ്പോള്‍ എംഎല്‍എക്ക് ഒപ്പം, പി എ യും സുഹൃത്തും ഉണ്ടായിരുന്നു.പരാതി പിന്‍വലിച്ചാല്‍ 30 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തു. ഇല്ലെങ്കില്‍ ഹണി ട്രാപ്പില്‍ പെടുത്തുമെന്ന് എം എല്‍ എ ഭീഷണിപ്പെടുത്തി. വനിതാ കോണ്‍ഗ്രസ് നേതാവും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. കോവളം സി ഐ പരാതിയെടുക്കാന്‍ വൈകിപ്പിച്ചു. നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം നിലവിൽ ഒളിവിൽ കഴിയുന്ന എൽദോസിൻെറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും.തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ ഇന്ന് അഡീഷനൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. യുവതി പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഹർജി. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും തൻറെ ഫോൺ യുവതി മോഷ്ടിച്ചുവെന്നും അപേക്ഷയിൽ പറയുന്നുണ്ട്.കേസിൻെറ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും ഒത്തുതീര്‍പ്പിന് പൊലീസ് ഇടപെടൽ ഉണ്ടായപ്പോഴാണ് ഒളിവിൽ പോയതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.

You might also like

-