ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്‍ററി സമിതി ഇന്ന് യോഗം ചേരും,ഇന്ത്യൻ നീക്കം കോപ്പിയടിച്ചു പാക്കിസ്ഥാൻ ആഗോളതലത്തിൽ പ്രത്യേക പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനം

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയോട് രാജ്യത്തിന്റെ "സമാധാനത്തിനായുള്ള വാദം" ആഗോള വേദിയിൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. ഷെരീഫ് തന്നെ ബന്ധപ്പെട്ടുവെന്നും ഒരു പ്രതിനിധി സംഘത്തെ നയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ഭൂട്ടോ എക്‌സിൽ പറഞ്ഞു.

ഡൽഹി |ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്‍ററി സമിതി ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീക്രരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് യോഗം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതി യോഗത്തില്‍ വിശദീകരിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍ ധാരണ, പാകിസ്ഥാന്‍ തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുമായുളള നയതന്ത്രതലത്തില്‍ വന്ന മാറ്റങ്ങളെല്ലാം മിസ്രി സമിതിയെ അറിയിക്കും. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും പാക് ഭീകരത തുറന്നു കാട്ടാനുമായി വിദേശരാജ്യത്തേക്ക് സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ നിലപാട് വ്യക്തമാക്കാനും തീവ്രവാദത്തിനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനും സര്‍വ്വകക്ഷികളടങ്ങുന്ന ഏഴ് പ്രതിനിധി സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതിന് പിന്നാലെ ഇതേ നീക്കത്തേ കോപ്പിയടിച്ച് പാക്കിസ്ഥാനും രംഗത്ത്. സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ വാദം ആഗോളതലത്തിൽ അവതരിപ്പിക്കാൻ പാക് സർക്കാർ പ്രത്യേക പ്രതിനിധി സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയോട് രാജ്യത്തിന്റെ “സമാധാനത്തിനായുള്ള വാദം” ആഗോള വേദിയിൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. ഷെരീഫ് തന്നെ ബന്ധപ്പെട്ടുവെന്നും ഒരു പ്രതിനിധി സംഘത്തെ നയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ഭൂട്ടോ എക്‌സിൽ പറഞ്ഞു.
അന്താരാഷ്ട്ര വേദിയിൽ സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ വാദം അവതരിപ്പിക്കുന്നതിനായി ഒരു പ്രതിനിധി സംഘത്തെ നയിക്കണമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭ്യർത്ഥിച്ചെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പാക്കിസ്ഥാനെ സേവിക്കാൻ പ്രതിജ്ഞാബദ്ധനായിരിക്കാനും തനിക്ക് ബഹുമതി തോന്നുന്നു എന്നും ഭൂട്ടോ എക്സിൽ കുറിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തൽ ധാരണ ഞായറാഴ്ചയ്ക്കുശേഷവും തുടര്‍ന്നു. വെടിനിര്‍ത്തൽ ധാരണ പാകിസ്ഥാൻ ഇന്നലെയും തുടരുകയായിരുന്നു. ഇന്നലെ രാത്രിക്കുശേഷവും അതിര്‍ത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായില്ല. വെടിനിര്‍ത്തൽ ധാരണ ഇന്നലെ വരെയാണെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. വെടിനിര്‍ത്തൽ പാകിസ്ഥാന്‍റെ പെരുമാറ്റത്തിന് അനുസരിച്ചാകും തുടരുകയെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം, സിന്ധു നദീജല കരാറിൽ ഇന്ത്യ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. നദീജല കരാറിൽ ചര്‍ച്ച നടത്തണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.

You might also like

-