ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത്. 2000 കോടി സമാഹകരിക്കാന്‍ ലക്ഷ്യമിട്ടുവെങ്കിലും 1300 കോടി മാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്.

0

തിരുവനന്തപുരം|ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്.

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത്. 2000 കോടി സമാഹകരിക്കാന്‍ ലക്ഷ്യമിട്ടുവെങ്കിലും 1300 കോടി മാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 900 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ കുടിശിക നല്‍കാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. നാളെ മുതല്‍ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ പെന്‍ഷന്‍ എത്തി തുടങ്ങും.

You might also like

-