മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം.ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും
കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.
ഡൽഹി| പ്രതിപക്ഷ പ്രതിഷേധം മൂലം ലോക്സഭാസ്തംഭനം അവസാനിപ്പിക്കുന്നതിന് കക്ഷി നേതാക്കളുമായി ലോക്സഭ സ്പീക്കർ നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടില്ല. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ പ്രസ്താവന നടത്തണമെന്ന നിലപാട് പ്രതിപക്ഷം ആവർത്തിച്ചു. ആഭ്യന്തരമന്ത്രി മറുപടി നൽകുമെന്ന നിലപാട് കേന്ദ്രവും ആവർത്തിച്ചതോടെയാണ് സമവായ ചർച്ച പൊളിഞ്ഞത്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ചര്‍ച്ച മതി എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്
അതേസമയം കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.
മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശിയിൽ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ കാരണം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ബിജെപി നേതാക്കൾ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചർച്ചയ്ക്ക് നൽകിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി.
വര്‍ഷകാല സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ തുടങ്ങിയ സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രണ്ട് മണി വരെ നിർത്തി വെച്ചിരുന്നു.രാവിലെ ചേർന്ന ഇന്ത്യ സഖ്യത്തിൻറെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നതിനുള്ള ആലോചന നടന്നത്. അവിശ്വാസ പ്രമേയമാണെങ്കിൽ പ്രധാനമന്ത്രിക്ക് മറുപടി നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പാർട്ടികൾക്കുള്ളിൽ ചർച്ച നടന്ന ശേഷം ഇക്കാര്യം തീരുമാനിക്കും. ബിജെപി പാർലമെൻററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്ന് ആഞ്ഞടിച്ചു. ഇന്ത്യ എന്ന പേര് സഖ്യത്തിന് നൽകിയതു കൊണ്ട് എല്ലാമായെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദ്ദീനിലും പോപ്പുലർ ഫ്രണ്ടിലും ഇന്ത്യയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിപക്ഷ സഖ്യത്തെ ഇവയോട് പരോക്ഷമായി ഉപമിച്ചു. അതേസമയം, മണിപ്പൂരിലെ കാഴ്ചകൾ തിരിച്ചടിയായിരിക്കുമ്പോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എൻഡിഎ തീരുമാനം