അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം
കൊവിഡ് കാലത്തേ കല്ലെറുകള്‍ അതിന്റെ വഴിക്ക്
തിരുവനന്തപുരം: കൊവിഡ് കാലത്തേ കല്ലെറുകള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും, അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണമെന്നും മന്ത്രി പറഞ്ഞു.’ഇത് ഒരു യുദ്ധം ആണ് , മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം. അതില്‍ വലിയ പിന്തുണ കിട്ടുന്നു. കല്ലേറുകളെ അതിന്റെ വഴിക്ക് വിടുക.- മന്ത്രി പറഞ്ഞു. അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണ്. തനിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.