അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായ സര്‍വ്വേ.
രാജസ്ഥാന്‍,മധ്യപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കും. മിസോറാമില്‍ തൂക്ക് മന്ത്രിസഭ വരുമെന്നും ചത്തീസ്ഗഡ്ഢില്‍ കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും അഭിപ്രായ സര്‍വ്വേ പറയുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായ സര്‍വ്വേ. ദി സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ഇലക്ഷന്‍ റിസര്‍ച്ചുമായി ചേര്‍ന്ന് സീ വോട്ടര്‍ നടത്തിയ സര്‍വ്വേയിലാണ് ബിജെപി പതനം പ്രവചിക്കുന്നത്.
രാജസ്ഥാന്‍,മധ്യപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കും. മിസോറാമില്‍ തൂക്ക് മന്ത്രിസഭ വരുമെന്നും ചത്തീസ്ഗഡ്ഢില്‍ കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും അഭിപ്രായ സര്‍വ്വേ പറയുന്നു.
രാജസ്ഥാനിലെ വസുദ്ധര രാജ്യസിന്ധ്യ സര്‍ക്കാരിന് തുടര്‍ഭരണം നഷ്ടമാകും. 200 അംഗ നിയമസഭയില്‍ 145 സീറ്റുമായി വന്‍ ഭഊരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് സര്‍വ്വേ ഫലം ചൂണ്ടികാട്ടുന്നു.
കോണ്ഗ്രസും-ടിഡിപിയും സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന തെലങ്കാനയില്‍ 64 സീറ്റ് സഖ്യത്തിന് ലഭിക്കുമെന്നാണ് സര്‍വ്വേ. രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി നാലാം ഊഴം തേടുന്ന ചത്തീസ്ഗഢില്‍ കോണ്ഗ്രസിന് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തേണ്ടി വരും.
ഇവിടെ ഭരണകക്ഷിയ്ക്ക് തുടര്‍ഭരണത്തിനുള്ള സാധ്യത സീവോട്ടര്‍ സര്‍വ്വേ തള്ളി കളയുന്നില്ല.ശിവരാജ് സിങ് ചൗഹാന്റെ മധ്യപ്രദേശ് സര്‍ക്കാരിന് തിരഞ്ഞെടുപ്പില്‍ 41.5 ശതമാനം വോട്ടോടെ 107 സീറ്റില്‍ ഒതുങ്ങേണ്ടി വരും.
ഇവിടെ 42.3 ശതമാനം വോട്ടോടെ 116 സീറ്റുമായി കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കും.230 അംഗ നിയസഭയില്‍ കേവല കേവല ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന് ലഭിക്കുക.
കോണ്‍ഗ്രസ് ഭരണമുള്ള മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റ് നേടുമ്പോള്‍ 12ല്‍ കോണ്‍ഗ്രസിന് ഒതുങ്ങേണ്ടി വരും. 9 സീറ്റ് നേടുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നിര്‍ണ്ണായക സ്വാധീനമായി മാറും.
ഈ മാസവും ഡിസംബറിലുമായി വോട്ടിങ്ങ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.