BREAKING NEWS.ഇടമലക്കുടി ആദിവാസി ചുഷത്തിൽ രാജ്യത്തിന്റെ ഉദാത്ത മാതൃക ! 2302 ആദിവാസികൾക്കായി പത്തുവർഷത്തിനിടെ സർക്കാർ ചിലവഴിച്ചത് 88 കോടി . വറുതി വിട്ടൊഴിയാതെ ഗോത്രവർഗ്ഗം
പത്തുവർഷത്തിനിടെ എൺപതുകോടി ചിലവഴിച്ചതായി സർക്കാർ അവകാശപ്പെടുമ്പോഴും അനുവദിച്ച തുക മുഴുവൻ പഴയതിന്റെ പരാതികൾ ജുഡീഷ്യൽ സമതി മുൻപാകെ ആദിവാസികൾ നിരത്തി
പാഴായ കോടികൾ പാതിമുടങ്ങിയ പദ്ധതികൾ ഇടമലക്കുടി ആദിവാസി ചൂക്ഷണത്തിന് ഉദാത്തമാതൃക ?
ഇടമലക്കുടി : മുന്ന് ദിവസങ്ങളായി ഇടമാലികുടിയിൽ നടന്ന ന്യാധിപസമിതി തെളിവെടുപ്പിലാണ് രാജ്യത്തെ ആദ്യ സമ്പുർണ ഗോത്രവർഗ്ഗ പഞ്ചായത്തിലെ അഴിമതികളുടെ ഭാണ്ഡം ആദിവാസി സമൂഹം തുർന്ന് കാട്ടിയത് സുപ്രിം കോടതിയുടെ നിർദ്ദേശാനുസരണം നാഷണൽ ലീഗൽ സർവ്വീസ് അതോറിറ്റിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും താലൂക്ക് ലീഗൽ കമ്മറ്റിയും സംയുകതമായാണ് ഇടമക്കുടിയിൽ എത്തി തെളിവെടുപ്പ് നടത്തിയത് വിവിധ വകുപ്പുകൾക്ക് തെളിവെടുപ്പിൽ പങ്കെടുക്കാൻ ലീഗൽ സർവ്വീസ് അതോറിറ്റി നോട്ടീസ് നൽകിയിരുന്നുവെങ്കിലും റവന്യൂ വകുപ്പും സാമൂഹ്യ നിതി വകുപ്പും തെളിവെടുപ്പിന് സഹകരിക്കാതെ വിട്ടുനിന്നു
”കേന്ദ്ര സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ പത്തു വർഷത്തിനിടെ ഇടമക്കുടിയുടെ വികസനത്തിന് ചിലവഴിച്ചത് എൺപത്തിയെട്ടുകോടി രൂപ 2302 ആദിവാസികൾ താമസിക്കുന്ന ഒരു ആദിവാസി ഗ്രാമത്തിൽ മാത്രം ചിലവഴിച്ച തുക എന്നതുകേൾക്കുമ്പോഴാണ് ഇതിലെ പന്തികേട് നാം ചിന്തിക്കേണ്ടി വരുക. ഈ തുകയെല്ലാം ചിലവഴിച്ച ഈ ഗോത്ര സമൂഹത്തിന് എന്ത് മാറ്റമാണ് എന്ന് പരിശോധിച്ചൽ ഇവിടെ ചിലവഴിച്ച തുകയിൽ തൊണ്ണൂറ് ശതമാനവും പാഴായി എന്ന് വിലയിരുത്തേണ്ടിവരും സർക്കാർ എന്തിനെല്ലാം വേണ്ടി തുക അനുവദിച്ചോ അതൊന്നു അവിടെ പ്രവർത്തികമായിട്ടില്ല ”. പത്തുവർഷത്തിനിടെ എൺപതുകോടി ചിലവഴിച്ചതായി സർക്കാർ അവകാശപ്പെടുമ്പോഴും അനുവദിച്ച തുക മുഴുവൻ പഴയതിന്റെ പരാതികൾ ജുഡീഷ്യൽ സമതി മുൻപാകെ ആദിവാസികൾ നിരത്തി
ജില്ലാ സബ് ജഡ്ജ് ദിനേശൻ എം പിള്ളയുടെ നേതൃത്വത്തില്‍ വിവിധവകുപ്പുദ്യോഗസ്ഥരടങ്ങന്ന സംഘമാണ് തെളിവെടുപ്പിനെത്തിയത് . കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കുമ്പോളും ആദിവാസികള്‍ക്ക് അതിന്റെ ഫലം കിട്ടുന്നില്ലെന്നും സമതികണ്ടെത്തി ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ട്രൈബെൽ ഡിപ്പാര്‍ട്ട്‌മെന്റ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നില്ലെന്നും നടപ്പാക്കിയ പദ്ധതികളിൽ വൻ വീഴ്ചയും അഴിമതിയും നടന്നതായും ദിനേശൻ എം പിള്ള ഇന്ത്യ വിഷൻ മിഡിയയോട് പറഞ്ഞു
കഴിഞ്ഞ യു ഡി ഫ് ഭരണത്തിൽ അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രി ജയലക്ഷ്മി ഇടമലക്കുടി സന്ദർശിക്കുകയും 10 .5 കോടി ഇടമലകുടിയുടെ വികസനത്തിനായി അനുവദിക്കുകയുണ്ടായി ഇതിൽ നാലുകോടി അൻപതുലക്ഷം ചിലവഴിച്ചതിന് കണക്കുകൾ ഉണ്ട് അവശേഷിച്ച തുക സംബന്ധിച്ചു സമ്മതിക്കുമുമ്പിൽ വ്യക്തത വരുത്താൻ ട്രൈബൽ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല . ട്രൈബൽ ഡിപ്പാർട് വഴി നടപ്പാക്കികിയ മുഴുവൻ പദ്ധതികളും ആരോപണങ്ങൾക്കിടയാക്കിയതായി സമിതിക്ക് പരാതി ലഭിച്ചു ഗ്രാമപഞ്ചായത്തായി പ്രഖ്യപനം നടന്നെങ്കിലും. ഗ്രാമഞ്ചയാത്ത് ഓഫീസ് ഗ്രാമപഞ്ചായത്തിൽനിന്നു അമ്പത് കിലോമീറ്റർ അകലെ ദേവികുളത്താണ് , ഗ്രാമ പഞ്ചായത് ഓഫീസിന്റെ പ്രവർത്തനം അഴിമതി നിറഞ്ഞതാണെന്ന് നാട്ടുകാരുടെ പരാതിയിലെ പ്രാഥമിക അനേഷണത്തിൽ തന്നെ സമിതിക്ക് തെളിവ് ലഭിച്ചു സംസ്ഥാന ഡി ജിപി ഉടമസ്ഥതയിൽ ഉള്ള വാഹനത്തിന്റെ നമ്പർ പോലും ഉപയോഗിച്ചു ആദിവാസി ഫണ്ട് ഉദ്യോഗസ്ഥർ തട്ടിയെടുത്തിരുന്നു ഈ ഇന്ത്യാവിഷൻ മീഡിയാണ് പുറത്തുകൊണ്ടു വന്നത് വാർത്തയെ തുടർന്ന് പഞ്ചായത്തു ഡയറക്റ്റർ ഗ്രാമപഞ്ചായത്തും സെകട്ടറിയെ സസ്‌പെന്റ് ചെയ്തിരുന്നു.
ഏറ്റവും വലിയ വീഴ്ച കണ്ടെത്തിയിട്ടുള്ളത് പട്ടികജാതി വകുപ്പിലാണ് കുറ്റകരമായ വീഴ്ചകളും കെടുകാര്യസ്ഥയും വകുപ്പിലെ ഉദ്യോഗസ്ഥന്മാർ നടത്തിയതായി സബ് ജഡ്‌ജ്ജ് ദിനേശൻ എം പിള്ള പറഞ്ഞു
88 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ മുടക്കിയത്. കുടിയിലേക്കുള്ള റോഡ്, വീട്, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്കായാണ് ഇത്രയധികം പണം സര്‍ക്കാര്‍ ചിലവഴിച്ചത്. എന്നാല്‍ വികസം യാഥാര്‍ത്യമാക്കാന്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജുഡീഷറി സംഘം കണ്ടെത്തി. മാത്രുമല്ല ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വേണ്ടരീതിയില്‍ ഇടപെടല്‍ നടത്തുന്നില്ലെന്നും ജില്ലാ ജഡ്ജി ദിനേശന്‍പിള്ള പറഞ്ഞു
ഇടമലകുടിയിൽ എങ്ങനെ സർക്കാർ പദ്ധതികൾ ആദിവാസി സമൂഹത്തിന് പ്രയോജനപ്പെടും വിധം ആവിഷ്കരിച്ചു നടപ്പാക്കാം എന്നത് സംബന്ധിച്ച ജഡ്ജ്‌ജിമാരുടെ പാനൽ തീരുമാനത്തിൽ എത്തിയിരുന്നു മുന്ന് ദിവസ്സങ്ങളിൽ ഇടമലകുടിയിൽ നടത്തിയ സമിതിയുടെ സിറ്റിങിലാണ് പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക തീരുമാനം കൈകൊണ്ടത് ഇടമലകുടിയെ അഞ്ചു ക്ളസ്റ്ററുകളിയി തിരിച്ച് ഓരോ ക്ളസ്റ്ററിലും നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ചു സമതി ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്
നിയമ ബോധമില്ലാത്തതിനാൽ ആദിവാസി സമൂഹം നിരവധി ചൂഷണങ്ങൾക്ക് വിധേയമാകുന്നതായി സമിതി കണ്ടെത്തി ഇതുപരിഹരിക്കുന്നതിനായി ആദിവാസികൾക്ക് നിയബോധം നൽകുന്നതിനായി ഇടമലകുടിയിൽ ഒരു നിയമ ക്ലിനിക് ലീഗൽ സർവ്വീസ് അതോറിട്ടി തുടങ്ങു.
ഇടമക്കുടിയിലേക്ക് എത്തപെടാനുള്ള യാത്ര ദുരിതവും വാർത്താവിനിമയ സൗകര്യങ്ങളുടെ അപര്യാപ്തതയും . ഉദ്യോഗസ്ഥരുടെ ചൂക്ഷണവുമാണ് സിറ്റിങ്ങിൽ ഏറെപ്പേരും ചുണ്ടികാണിച്ചത് . ആദിവാസികളുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ നിരന്തര ഇടപെടൽ ന്യായാധിപസമിതിയുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് സമതിങ്ങങ്ങൾ അറിയിച്ചു . വിദ്യഭ്യാസ മേഖലയിൽ ട്രൈബൽ വകുപ്പ് നടത്തിയ പ്രവർത്തങ്ങളിൽ വലിയ അഴിമതിയുണ്ടെന്നാണ് ന്യാധിപസമിതിയുടെ മറ്റൊരു കണ്ടെത്തൽ . ഇടമലകുടിലയിലെ 35 കുട്ടികളുടെ വിദ്യാഭ്യാസത്തിന് അൻപതിനായിരം രൂപ ചിലവഴിച്ചപ്പോൾ ഇതിന്റെ പകുതി മാത്രം കുട്ടികൾ ഉള്ള മറ്റൊരു കുടിയിൽ ചിലവഴിച്ചത് അഞ്ചര ലക്ഷം രൂപയാണ്
വനം വകുപ്പ് കുടിയിലെ വികസനകൾക്ക് വിലങ്ങു തടിയായി മാറുന്നതായി സമിതിക്ക് തെളിവ് ലഭിച്ചു എഴുന്നൂറോളം കുടുംബങ്ങളിലായി 2302 ആളുകളാണ് ഇടമക്കുടിയിൽ ഉള്ളത്. ഇവർക്കെല്ലാമായി 35000 ഏക്കർ ഭൂമിയാണ് കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്നത് . എന്നാൽ നൂറ്റാണ്ടുകളായി കാട്ടിൽ മാത്രം താമസിക്കുന്ന ഇവർക്ക് ഒരാൾക്കുപോലും വനാവകാശ രേഖ ലഭിച്ചട്ടില്ല . ഈ നിയമപ്രശ്‌നം പരിഹരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വനം ട്രൈബൽ വകുപ്പുകൾ ചെയ്തട്ടുള്ളത് . സർക്കാർ ഫണ്ട് ഉപയോഗിച്ച് ഇടമലകുടിയിലേക്ക് റോഡ് നിർമ്മിച്ചുവെങ്കിലും റോഡ് കടന്നുപോകുന്ന വഴിയിൽ നിൽക്കുന്ന ആറോളം മരങ്ങൾ മുറിച്ചുമാറ്റാൻ വനം വകുപ്പ് വിസമ്മതിച്ചതിനാൽ റോഡ് ഗതാഗതം തന്നെ ഇല്ലാതാക്കുകയും ചിലവഴിച്ച സർക്കാർ പണം പാഴായി
ആദിവാസികളുടെ വികസനം സാധ്യമാക്കുന്നതരത്തിലള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി ഇരുപത്തിയാറ് കുടികളെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. ദേവികുളം സബ് കളക്ടടര്‍, മൂന്നാര്‍ ഡി വൈ എസ് പി, ലീഗല്‍ സര്‍വ്വീസ് സ്വസൈറ്റി എന്നിവരുടെമേല്‍നോട്ടത്തിലായിരിക്കും ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുക. ഇതോടൊപ്പം തന്നെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ ആനുകൂല്യങ്ങളും ഇടമലക്കുടിയിലേക്ക് എത്തിയക്കുന്നതിനും വികസനം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങിൽ നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങൾ ഇനി നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിനും സമര്‍പ്പിക്കും ന്യാധിപസമിതി വ്യക്തമാക്കി .സബ് ജഡ്ജ്‌ജിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാനുമായ ദിനേശൻ എം പിള്ള . ദേവികുളം മജിസ്‌ട്രേറ്റ് സി ഉബൈദുല്ല താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി ചെയർമാൻ അനന്യാസ് തുടങ്ങിയവർ അടങ്ങിയ ന്യാധിപ സംഘമാണ് ഇടമക്കുടിയിൽ തെളിവെടുത്തത്